Pinarayi vijayan | എന്ത് അസംബന്ധമാണ് എഴുന്നള്ളിക്കുന്നത് ? ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം എങ്കിലും ഓർക്കണം ; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി

വാർത്ത സമ്മേളനത്തിൽ സർവകലാശാല വിഷയവുമായി ബന്ധപ്പെട്ട് ഗവർണർക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ .
ഇതിൽ പരം അസംബന്ധം മറ്റാർക്കും പറയാൻ സാധിക്കില്ല എന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം എങ്കിലും അദ്ദേഹം ഓർക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു .

പേഴ്സണൽ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനത്തിൽ എന്തൊരു അസംബന്ധമാണ് പറയുന്നത് എന്നും ,മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ അപേക്ഷിക്കുക ,അപേക്ഷിച്ചതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അതിൻറെ ഫലം അവർ അനുഭവിക്കട്ടെ ,സ്റ്റാഫിന്റെ ബന്ധുവായാൽ ജോലിക്ക് അപേക്ഷിക്കാൻ പാടില്ല എന്ന് പറയാൻ അദ്ദേഹം ആരാണ് എന്നും മുഖ്യമന്ത്രി ചോദിച്ചു .

അതോടൊപ്പം ഗവർണർ ഭീഷണി സ്വരത്തിൽ സംസാരിക്കുന്നു , ഇതാണോ ചാൻസിലർ പദവി ,കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വിദേശത്ത് രൂപം കൊണ്ടത് എന്നാണോ പറയുന്നത് , എന്ത് കൈകരുത്തും ഭീഷണിയുമാണ് ഇവിടെ ഉണ്ടായിട്ടുള്ളത് ,ഇത്തരത്തിലുള്ള എന്ത് അനുഭവം ആണ് അദ്ദേഹത്തിനുണ്ടായിട്ടുള്ളത് എന്ന് തുടങ്ങി പറയേണ്ട മറുപടികൾ കൃത്യമായി പറഞ്ഞാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനം അവസാനിപ്പിച്ചത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here