CM; പേവിഷ ബാധയേറ്റ് മരിച്ച 15 പേർ വാക്സിനെടുക്കാത്തവർ; പ്രതികരണവുമായി മുഖ്യമന്ത്രി

പേവിഷബാധമൂലം ഈ വർഷമുണ്ടായ 21 മരണങ്ങളിൽ 15 പേർ വാക്‌സിൻ എടുക്കാത്തവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആന്റി റാബിസ് വാക്‌സിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നത് കേന്ദ്രസർക്കാറാണെന്നും സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്‌സിന്റെ ഉപയോഗം 57% വർധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സെപ്റ്റംബർ 10 മുതൽ ആരംഭിക്കുമെന്നും സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ തീവ്ര വാക്‌സിൻ യജ്ഞം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വളർത്തു നായകളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുമെന്നുമെന്നും പറഞ്ഞു.

തെരുവുനായ്ക്കളുടെ കൂട്ടം ചേരലും ആക്രമണവും അവരുടെ കുറ്റം കൊണ്ടല്ലെന്നും മാലിന്യം തള്ളുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരുവ് നായ്ക്കളെ പുനരധിവസിപ്പിക്കാൻ ആനിമൽ ഷെൽട്ടർ സെന്ററുകൾ പ്രാദേശിക തലത്തിൽ ആരംഭിക്കുമെന്നും പറഞ്ഞു. നായ്ക്കളെ തല്ലിയും വിഷം കൊടുത്തും തല്ലി കെട്ടിത്തൂക്കിയും പരിഹാരം ഉണ്ടാക്കാനാകില്ലെന്നും അത്തരം കൃത്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒക്ടോബർ 1 മുതൽ 14 വരെ യൂറോപ്പ് സന്ദർശനം നടത്തുമെന്നും വിദേശ യാത്രകൾ പല ഘട്ടത്തിലും വിവാദമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിൻലാൻഡ് വിദ്യാഭ്യാസ മാതൃക പഠിക്കാനാണ് ശിവൻകുട്ടി പോകുന്നതെന്നും കേരളത്തിലേക്കുള്ള നിക്ഷേപ സാധ്യതകൾ നോക്കുമെന്നും വ്യക്തമാക്കി. നോർവേ സന്ദർശനത്തിൽ മാരിടൈം മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുമെന്നും പറഞ്ഞു.

അതേസമയം,  ജനങ്ങളാകെ ഒരേ മനസ്സോടെ നേരിടേണ്ട പ്രശ്നമാണ് ഇതും. കുഞ്ഞുങ്ങളടക്കമുള്ള വഴിയാത്രക്കാരെയും വാഹന യാത്രികരെയും അപകടത്തില്‍പെടുത്തും വിധം തെരുവുനായ് ശല്യം രൂക്ഷമായത് എല്ലാവരെയും ഉത്കണ്ഠപ്പെടുത്തുന്നുണ്ട്. അതിനു ആസൂത്രിതമായ പരിഹാര മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. തെരുവില്‍ കാണുന്ന പട്ടികളെ തല്ലിയും വിഷം കൊടുത്തു കൊന്നു കെട്ടിത്തൂക്കിയത് കൊണ്ടും ഈ പ്രശ്നത്തിന് പരിഹാരമാകില്ല എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. അതുപോലെ വളര്‍ത്തു നായ്ക്കളെ സംരക്ഷിക്കാനും തെരുവില്‍ ഉപേക്ഷിക്കാതിരിക്കാനുള്ള ശ്രദ്ധയും ജനങ്ങളില്‍ എല്ലാവരിലുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News