വീട്ടിലെ അതിഥി കുട്ടാപ്പിയുടെ വിശേഷങ്ങളുമായി മന്ത്രിയും കുടുംബവും

ഇത് കുട്ടാപ്പി . ആളെ കാണാനില്ലല്ലോ എന്നോർത്ത് ഞെട്ടേണ്ട .പറഞ്ഞു വരുന്നത് മന്ത്രി വീട്ടിലെ പ്രധാന കഥാപാത്രമായ നായ കുട്ടാപ്പിയെ കുറിച്ചാണ് . ഈ വർഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്കുട്ടിയുമായി കൈരളി ന്യൂസ് നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് കുട്ടാപ്പിയുടെ കഥകൾ മന്ത്രിയും കുടുംബവും പങ്കുവെച്ചത് .

അവൻ സലൂക്കി ബ്രീഡ് ആണ് .ഒരു വേട്ടപ്പട്ടി ഇനം .ഇവർ രണ്ടുപേരും പട്ടി സ്‌നേഹി ആണ് . ഞാൻ അത്രക്കില്ല .അപ്പോൾ റോസ് ഹവ്സിൽ വന്നപ്പോൾ കുറച്ച് സ്ഥലമൊക്കെ ഉണ്ടല്ലോ അതിന് ഓടി കളിക്കാൻ എന്ന് കരുതി . അങ്ങനെ ആണ് അവനെ വാങ്ങുന്നത് . അവൻ രസമാണ് . ശിവൻകുട്ടി എന്നും അവനു പഴം കൊടുക്കും . പഴം കഴിക്കുന്ന പട്ടിയാണ് . അവനും അറിയാം ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ട് എന്ന് . കുട്ടാപ്പി ആണ് ഞങ്ങൾക്കും ഒരു എന്റർടൈൻമെന്റ് . മന്ത്രി വി ശിവൻകുട്ടിയുടെ ഭാര്യക്ക് കുട്ടാപ്പിയെ പറ്റി പറയാൻ വാക്കുകൾ ഏറെയാണ് .

എങ്ങനെയാണ് മന്ത്രി വിവാദങ്ങളെ നേരിടുന്നത് വീട്ടിലെത്തുമ്പോൾ എന്ന ചോദ്യത്തിന് ചിലപ്പോഴൊക്കെ ഒന്ന് റിലാക്സ് ആവട്ടെ എന്ന് കരുതി ഞാനും മോനും അത്തരം വിഷയങ്ങൾ ഒന്നും പറയാറില്ല എന്നായിരുന്നു മന്ത്രിയുടെ ഭാര്യയുടെ മറുപടി .ഞങ്ങൾ എല്ലാ വിഷയത്തിലും അഭിപ്രായങ്ങൾ പറയാറുണ്ട് എന്നും സ്വീകരിക്കേണ്ടവ മന്ത്രി സ്വീകരിക്കാറുണ്ട് എന്നും ഭാര്യ പറഞ്ഞു .അച്ഛൻ കർക്കശക്കാരനാണോ എന്ന ചോദ്യത്തിന് ഒരിക്കലുമല്ല ഫ്രണ്ട്‌ലി ആയ അച്ഛനാണ് എന്റേത് എന്നായിരുന്നു മകൻ അപ്പുവിന്റെ മറുപടി .എന്റേതായാ സ്പേസ് തരാറുണ്ട് അച്ഛൻ , ഇന്നത് മാത്രമേ ചെയ്യാവൂ എന്ന വാശിയില്ല എന്നും അപ്പു പറഞ്ഞു .

കുടുംബത്തിൽ മന്ത്രി വളരെ സ്നേഹമുള്ളയാളാണ് എന്നും , അതോടൊപ്പം ശിവണ്ണൻ എന്ന പേരിനെ പറ്റി ചോദിച്ചപ്പോൾ അത് തിരുവനന്തപുരത്തുകാർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് എന്നുമായിരുന്നു ഭാര്യയുടെ മറുപടി .കല്യാണത്തിന് മുൻപ് ഞാനും അണ്ണൻ എന്നാണ് വിളിച്ചിരുന്നത് എന്നും ,പിന്നെയാണ് പേര് വിളിക്കാൻ തുടങ്ങിയത് എന്നും അവർ കൂട്ടി ചേർത്തു . മന്ത്രിയപ്പൂപ്പൻ എന്ന പേരും അതുപോലെയാണ് എന്നായിരുന്നു കൂട്ടത്തിൽ പറഞ്ഞത് .കുഞ്ഞുങ്ങൾ എന്നും ശിവൻകുട്ടിയുടെ ദൗർബല്യം ആണെന്നും കുഞ്ഞുങ്ങളെ ജീവനാണെന്നും ഈ വിളികൾ എല്ലാം സ്നേഹത്തിന്റെ അംഗീകാരങ്ങൾ ആണെന്നും ആണ് മന്ത്രിയുടെ ഭാര്യ കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here