ചണ്ഡാലഭിക്ഷുകി കാവ്യത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചു

മഹാകവി കുമാരനാശാൻ രചിച്ച ചണ്ഡാലഭിക്ഷുകി കാവ്യത്തിന്റെ നൂറാം വാർഷികം പ്രഭാത് ബുക്ക് ഹൗസ് ആഘോഷിച്ചു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രസിദ്ധ കവിയും ആശാൻ അന്താരാഷ്ട്ര പഠനകേന്ദ്രത്തിന്റെ പ്രസിഡന്റുമായ വി. മധുസൂദനൻ നായർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദി പതിപ്പ് ഡോ.ജോർജ് ഓണക്കൂർ വി.മധുസൂദനൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ അദ്ധ്യക്ഷനായിരുന്നു.പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, എസ്.ഹനീഫാ റാവുത്തർ, ഡോ. വള്ളിക്കാവ് മോഹൻദാസ് , പ്രൊഫ.എം. ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.എൽ. ഗോപീകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന കവിയരങ്ങ് കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ് ഉദ്ഘാടനം ചെയ്തു. വിശ്വംഭരൻ രാജസൂയം നേതൃത്വം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News