ഒളിക്യാമറാ ദൃശ്യങ്ങൾ ബിജെപി അന്വേഷണ ഏജൻസികൾക്ക് കൈമാറണം; BJP യെ കടന്നാക്രമിച്ച് കെജ്രിവാൾ

ബിജെപിക്കെതിരെ ആരോപണവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒളി ക്യാമറാ ദൃശ്യങ്ങൾ ബിജെപി അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ വെല്ലുവിളിച്ച് കെജ്രിവാൾ രംഗത്തെത്തി.തെറ്റ് ചെയ്തെങ്കിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് സിബിഐ ചെയ്യണമെന്നും കെജ്‌രിവാൾ പറഞ്ഞു.

ഇന്നലെയായിരുന്നു മദ്യനയ ഇടപാടു കേസിലെ ഒൻപതാം പ്രതി അമിത് അറോറയുടെ ഒളിക്യാമറാ ദൃശ്യങ്ങൾ ബിജെപി പുറത്ത് വിട്ടത്.തൊട്ടുപിന്നാലെ ബിജെപിയെ വെല്ല് വിളിച്ച ദില്ലി മുഖ്യമന്ത്രി കെജരിവാൾ എത്തി.ബിജെപിയുടെ ഒളിക്യാമറ വെളിപ്പെടുത്തൽ സിബിഐക്ക് കൈമാറാണമെന്നും തെറ്റ് ചെയ്തെങ്കിൽ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യട്ടെ എന്നും അദ്ദേഹംപറഞ്ഞു.

ഇഡിയും സിബിഐയും അല്ലാതെ ജനങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങളെ പറ്റിയും ബിജെപി ആലോചിക്കണമെന്നും അദേഹം ആരോപണം ഉയർത്തി.വ്യാജ ആരോപണങ്ങൾ ആവർത്തിച്ചും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തും ബിജെപിയും കേന്ദ്ര സർക്കാർ ആം ആദ്മി പാർട്ടിയെ വേട്ടയാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദില്ലി മദ്യനയ അഴിമതി ക്കേസുമായി ബന്ധപ്പെട്ട് സിബിഐയുടേയും ഇഡിയുടേയും അന്വേഷണം തുടരുന്നതിനിടെയാണ് കെജ്രിവാൾ ബി.ജെ.പി യെ കടന്നാക്രമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News