ഓണവുമായി മഹാബലിക്ക് ബന്ധമെന്ത്?’; കേരളം ഭരിച്ചതിന് ചരിത്രപരമായി തെളിവില്ലെന്ന് വി മുരളീധരന്‍

ഓണാഘോഷങ്ങളുടെ ഐതിഹ്യത്തെ എതിര്‍ത്ത് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. മഹാബലിക്ക് ഓണവുമായി യാതൊരു ബന്ധവുമില്ലെന്നും, പറയപ്പെടുന്ന ബന്ധം എന്താണെന്ന് മനസിലാകുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാകാമെന്നും അദ്ദേഹം പറഞ്ഞു.

‘നര്‍മദാ നദിയുടെ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാകാം. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവൊന്നുമില്ല. മഹാബലിക്ക് മോക്ഷം നല്‍കുകയായിരുന്നു വാമനന്‍ ചെയ്തത് എന്നാണ് ഐതിഹ്യം,’ വി. മുരളീധരന്‍ പറഞ്ഞു.

ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ബി.ജെ.പി അനുകൂല സംഘടനയുടെ ഓണാഘോഷത്തിലായിരുന്നു മുരളീധരന്റെ പരാമര്‍ശം. നേരത്തെ ഓണത്തിന് വാമനജയന്തി ആശംസകള്‍ നേരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഓണത്തിന്റെ തലേദിവസമായിരുന്നു അമിത് ഷാ വാമനജയന്തി ആശംസകളുമായി രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ നിരവധി ട്രോളുകളാണ് അമിത്ഷായ്‌ക്കെതിരെ വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News