എറണാകുളം കുമ്പളത്ത് അഞ്ചു വയസുകാരിക്ക് തെരുവുനായയുടെ ആക്രമണം

അഞ്ചു വയസുകാരിക്ക് നേരെ വീട്ടുവളപ്പിൽ വച്ച് തെരുവ് നായയുടെ ആക്രമണം. എറണാകുളം കുമ്പളം സ്വദേശിയായ ആത്മികയെ ആണ് ശരീരമാസകലം ആക്രമിച്ച് പരിക്കേൽപ്പിച്ചത്

എറണാകുളത്തെ തെരുവ് നായ ആക്രമണത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് എറണാകുളം കുമ്പളം സ്വദേശികളായ സുജിത്ത് – അമൃത ദമ്പതികളുടെ മകൾ ആത്മികതയെന്ന ഈ അഞ്ചു വയസുകാരി. സ്കൂൾ വിട്ടു വന്നതിനു ശേഷം വീടിന് സമീപം നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് നായ ആക്രമണം. ഓടിയെത്തിയ നായയെ കണ്ട് പേടിച്ച കുട്ടിയെ കൈ മുതൽ കാൽ വരെ കടിച്ചു പരിക്കേൽപ്പിച്ചു. ആക്രമിക്കുന്നത് ആദ്യം കണ്ട കുട്ടിയുടെ അമ്മ ഓടിയെത്തി തെരുവ് നായയെ അടിച്ചോടിച്ച ശേഷം ഉടൻ തന്നെ എറണാകുളം ജന ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കുമ്പളത്തും പരിസര പ്രദേശങ്ങളിലും പകൽ സമയത്തും തെരുവ് നായ ആക്രമണം പതിവാണ്. ആക്രമണകാരികളായ നായകളുടെ ശല്യം കുറയ്ക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതരെ സമീപിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News