ദ കിങ് ഈസ് ബാക്ക്; റാങ്കിങ്ങിൽ കുതിച്ചുയർന്ന് കോഹ്‌ലി

ഐസിസി ട്വന്റി 20 റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ സെഞ്ച്വറിയാണ് ടി20 ബാറ്റർമാരുടെ പട്ടികയിൽ കോഹ്‌ലിക്ക് മുന്നേറാൻ സഹായകമായത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫോമിലേക്ക് ഉയരാൻ ഴിയാൻ വന്നതോടെ പട്ടികയിൽ കോഹ്‌ലി 33ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇപ്പോൾ വൻ മുന്നേറ്റം നടത്തി കോഹ്‌ലി 15ാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ഏഷ്യാക്കപ്പിൽ ഏറ്റവും അധികം റൺസ് നേടിയ ഇന്ത്യൻ താരം കോഹ്‌ലിയായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്നായി കോഹ്‌ലി അടിച്ചുകൂട്ടിയത് 276 റൺസാണ്. ടൂർണമെന്റിൽ രണ്ട് അർധ സെഞ്ച്വറിയും അദ്ദേഹം നേടിയിരുന്നു. പാകിസ്താന്റെ ഓപ്പണിങ് ബാറ്റർ മുഹമ്മദ് റിസ്വാനാണ് റാങ്കിങ്ങിൽ ഒന്നാമത്.

സൗത്ത് ആഫ്രിക്കയുടെ എയ്ദൻ മാർക്രമാണ് രണ്ടാമത്. കോഹ്‌ലിയെ കൂടാതെ സൂര്യകുമാർ യാദവ് , ഇന്ത്യൻ നായകൻ രോഹിത് ശർമ എന്നിവരാണ് ടി20 ബാറ്റർമാരുടെ പട്ടികയിൽ ആദ്യ പതിനഞ്ചിലുള്ളത്.

ട്വന്റി 20 ബൗളർമാരുടെ പട്ടികയിൽ ഓസ്‌ട്രേലിയൻ പേസ് ബൗളർ ജോസ് ഹേസൽവുഡാണ് ഒന്നാമത്. സൗത്ത് ആഫ്രിക്കയുടെ തബ്രയ്‌സ് ഷംസി രണ്ടാം സ്ഥാനത്തുമാണ്. ഭുവനേശ്വർ കുമാർ മാത്രമാണ് ആദ്യ പതിനഞ്ചിൽ ഇടംപിടിച്ച ഇന്ത്യൻ ബൗളർ ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ആണ് ഒന്നാമത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News