ദില്ലി വഖഫ് ബോർഡ് അഴിമതിക്കേസ്; എഎപി എംഎൽഎ അമാനത്തുള്ള ഖാൻ അറസ്റ്റിൽ

ദില്ലിയിലെ ആം ആദ്മി സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി ഒരു എംഎൽഎ കൂടി അഴിമതിക്കേസിൽ അറസ്റ്റിൽ. ഓഖ്ല എംഎൽഎ അമാനത്തുള്ള ഖാനെയാണ് ദില്ലി പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്.

രണ്ട് വർഷം മുൻപത്തെ ദില്ലി വഖഫ് ബോർഡ് അഴിമതിക്കേസിലാണ് നടപടി. വഖഫ് ബോർഡ് ചെയർമാനായിരിക്കെ നടത്തിയ നിയമനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയെന്ന് ACB വൃത്തങ്ങൾ സൂചിപ്പിച്ചു. അമാനത്തുള്ള ഖാനെ നാലുമണിക്കൂർ ചോദ്യംചെയ്തിരുന്നു. പിന്നാലെ എംഎൽഎയുടെ സുഹൃത്തുക്കളുടെയും ബിസിനസ് പങ്കാളികളുടെയും വസതികളിൽ നടത്തിയ പരിശോധനയിൽ 12 ലക്ഷം രൂപയും ലൈസൻസ് ഇല്ലാത്ത തോക്കും തിരകളും വിവിധ രേഖകളും പിടിച്ചെടുത്തു. ബിസിനസ് പങ്കാളിയുടെ വസതിയിൽനിന്നാണ് തോക്ക് കണ്ടെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News