Onam Bumper:ഓണം ബമ്പര്‍; നറുക്കെടുപ്പ് നാളെ

സംസ്ഥാനത്ത് ഓണം ബമ്പര്‍(Onam Bumper) നറുക്കെടുപ്പ് നാളെ. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ഓണം ബമ്പര്‍ നറുക്കെടുപ്പാണ് നാളെ നടക്കുക. നറുക്കെടുപ്പാകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ടിക്കറ്റ് വില്‍പന കുതിച്ചു കയറുകയാണ്. അച്ചടിച്ച അറുപത്തി ഏഴര ലക്ഷം ടിക്കറ്റുകളും വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനം നേടുന്ന ഓണം ബമ്പര്‍ ഭാഗ്യശാലിയെ നാളെ അറിയാനാകും.

ബമ്പര്‍ ടിക്കറ്റിന് 500 രൂപയെന്ന വിലയും ആരെയും പിന്തിരിപ്പിച്ചില്ല. ലോട്ടറി കടകളില്‍ അവസാന മണിക്കൂറുകളില്‍ വന്‍ തിരക്കാണ് കാണുന്നത്. ഓണം ബമ്പര്‍ ചോദിച്ച് ആളുകള്‍ സമീപിക്കുന്നത് ചില്ലറ വില്‍പനക്കാരുടെ കച്ചവടവും വര്‍ധിപ്പിക്കുന്നു.

ഇന്നലെ വൈകുന്നേരം വരെ അറുപത്തിമൂന്ന് ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബാക്കിയുള്ള നാലര ലക്ഷം ടിക്കറ്റുകളും ഇന്ന് വിറ്റ് പോകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. കഴിഞ്ഞ വര്‍ഷം 12 കോടി രൂപ ഒന്നാം സമ്മാനം നല്‍കിയ മൂന്നൂറ് രൂപയുടെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News