Aam Aadmi:അഴിമതിക്കേസ്;ദില്ലിയില്‍ ആംആദ്മി എംഎല്‍എ അറസ്റ്റില്‍

ദില്ലിയിലെ ആംആദ്മി സര്‍ക്കാരിനെ(Aam Aadmi Government) വീണ്ടും പ്രതിരോധത്തിലാക്കി ഒരു എംഎല്‍എ അഴിമതിക്കേസില്‍ അറസ്റ്റില്‍. ഓഖ്‌ല എംഎല്‍എ അമാനത്തുള്ള ഖാനെയാണ് ദില്ലി പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുന്‍പത്തെ ദില്ലി വഖഫ് ബോര്‍ഡ് അഴിമതിക്കേസിലാണ് നടപടി.

വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ നടത്തിയ നിയമനങ്ങളില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് ACB വൃത്തങ്ങള്‍ സൂചിപ്പിച്ചു. അമാനത്തുള്ള ഖാനെ നാലുമണിക്കൂര്‍ ചോദ്യംചെയ്തിരുന്നു.

പിന്നാലെ എംഎല്‍എയുടെ സുഹൃത്തുക്കളുടെയും ബിസിനസ് പങ്കാളികളുടെയും വസതികളില്‍ നടത്തിയ പരിശോധനയില്‍ 12 ലക്ഷം രൂപയും ലൈസന്‍സ് ഇല്ലാത്ത തോക്കും തിരകളും വിവിധ രേഖകളും പിടിച്ചെടുത്തു. ബിസിനസ് പങ്കാളിയുടെ വസതിയില്‍നിന്നാണ് തോക്ക് കണ്ടെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News