Madhu Case:അട്ടപ്പാടി മധു വധക്കേസ്; വിചാരണക്കിടെ കൂറുമാറിയ 36-ാം സാക്ഷിയുടെ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്

(Palakkad)പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍(Attappadi Madhu Case) വിചാരണക്കിടെ കൂറുമാറിയ 36-ാം സാക്ഷിയുടെ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്. മധുവിനൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങളും തിരിച്ചറിയല്‍ രേഖകളിലെ ഫോട്ടോയുമാണ് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുന്നത്. നടപടികള്‍ക്കായി പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കും.

മധുവിനെ കൊണ്ടുവരുന്നതും മര്‍ദ്ദിക്കുന്നതും ജീപ്പില്‍ കയറ്റുന്നതും കണ്ടുവെന്നാണ് 36 -ാം സാക്ഷി അബ്ദുല്ലത്തീഫ് പൊലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ കോടതിയില്‍ ഇത് മാറ്റിപ്പറഞ്ഞു. മധുവിനൊപ്പം ഇയാള്‍ നില്‍ക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അതുതാനല്ലെന്ന് വാദിച്ചു. ഇതേത്തുടര്‍ന്നാണ് ഫോറന്‍സിക് പരിശോധന. കേസ് നടപടികള്‍ മുഴുവന്‍ റെക്കോഡ് ചെയ്യണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിഭാഗം അഭിഭാഷകരുടെ അനാവശ്യ ഇടപെടല്‍ പ്രോസിക്യൂഷന്റെ വിചാരണയെ ബാധിക്കുന്നുവെന്ന് കാണിച്ച് ഹര്‍ജിയും നല്‍കി. മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയിലാണ് വിചാരണ നടപടികള്‍. കഴിഞ്ഞ ദിവസം വിസ്തരിക്കേണ്ടിയിരുന്ന മധുവിന്റെ അമ്മ മല്ലി, സഹോദരി ചന്ദ്രിക, ഭര്‍ത്താവ് മുരുകന്‍ എന്നിവരുടെ വിസ്താരം തിങ്കളാഴ്ചയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News