തെരുവ് നായ പ്രശ്‌നം ക്രൂരമായല്ല;ശാസ്ത്രീയമായാണ് നേരിടേണ്ടത്:മന്ത്രി എം ബി രാജേഷ്|MB Rajesh

തെരുവ് നായകള്‍ക്കുള്ള പേവിഷ പ്രതിരോധ വാക്‌സിനേഷന്‍ ഡ്രൈവിന്റെയും, ABC പ്രോഗ്രാമിന്റെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് കൊല്ലത്ത് നിര്‍വഹിച്ചു. സമൂഹത്തില്‍ വലിയ ഭീതിയുളവാക്കുന്ന തെരുവുനായ പ്രശ്‌നം ക്രൂരമായല്ല, ശാസ്ത്രീയമായാണ് നേരിടേണ്ടതെന്നും നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്നതിനും, വന്ധീകരിക്കുന്നതിനും കൊല്ലം കോര്‍പറേഷന്‍ അഞ്ചാലുംമൂട് മൃഗാശുപത്രിയില്‍ സജ്ജമാക്കിയ സൗകര്യങ്ങള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. നായ്ക്കളെ പിടിക്കുന്നതിന് വെറ്റിനറി യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ കൂടുതല്‍പ്പേര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ജനകീയാസൂത്രണ പദ്ധതി മുഖേന 40 ലക്ഷം രൂപയാണ് കൊല്ലം കോര്‍പ്പറേഷന്‍ തെരുവുനായ പ്രശ്‌നപരിഹാരത്തിന് ചെലവിടുന്നത്. അഞ്ചാലുംമൂട് മൃഗാശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പടെയുളള സൗകര്യങ്ങളും 13 അംഗ ടീമിനെയും ഇതിനായി സജ്ജമാക്കി. കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, എം.മുകേഷ് എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News