കെപിസിസി പട്ടിക;കടുത്ത അതൃപ്തിയെന്ന് പി ജെ കുര്യന്‍|PJ Kurien

കെപിസിസി(KPCC) അംഗങ്ങളുടെ പട്ടികയില്‍ അതൃപ്തി തുറന്നു പറഞ്ഞ പിജെ കുര്യന്‍(P J Kurien). പത്രത്തില്‍ കൂടെയാണ് താന്‍ ലിസ്റ്റ് അറിഞ്ഞതെന്ന് കുര്യന്‍. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നതിനെ പിന്തുണയ്ക്കുന്നു എന്നും പി ജെ കുര്യന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. കപിസിസി പട്ടിക പുറത്തുവന്നത് മുതല്‍ പല മുതിര്‍ന്ന നേതാക്കളും കടുത്ത അമര്‍ഷത്തിലാണ്. കെപിസിസി യോഗത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ടുനില്‍ക്കു വരെ ചെയ്തു. ഇത്തരം ഒരു സാഹചര്യത്തിലാണ് പരസ്യ പ്രതികരണമായി പിജെ കുര്യന്‍ രംഗത്ത് എത്തുന്നതു. പട്ടികയെക്കുറിച്ച് താനും അറിഞ്ഞതു പത്രത്തില്‍ കൂടെ എന്നായിരുന്നു കുര്യന്റെ പ്രതികരണം.

പട്ടികക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കുര്യന്‍ പറഞ്ഞുവെക്കുന്നു. കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നതിനെയും പി ജെ പിന്താങ്ങുന്നു. ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ ശശിതരൂര്‍ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ട്. ഇത്രമൊരു സാഹചര്യത്തില്‍ മത്സരത്തെ പിജെ കുര്യന്‍ പിന്താങ്ങുന്നതില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സമവായത്തോടെ അദ്ധ്യക്ഷനെ കണ്ടെത്തുന്നതിലും തെറ്റില്ലെന്ന് പിജെ കുര്യന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല എന്നാണ് പിജെ കുര്യന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.

Bharath Jodo Yathra; രാഹുലിന്റെ ജോഡോ യാത്ര; വേദിയിൽ ഇരിപ്പിടം കിട്ടിയില്ല, നിലത്തിരുന്ന് കെ മുരളീധരന്‍ എം പി

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ വേദിയില്‍ ഇരിപ്പിടമില്ലാതെ കെ മുരളീധരന്‍ എംപി. കരുനാഗപ്പള്ളിയിലെ ഭാരത് ജോഡോ യാത്ര സമാപന പരിപാടി നിലത്തിരുന്നാണ് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കണ്ടത്.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ യാത്ര തമിഴ്‌നാട്ടില്‍ നിന്ന് കേരള അതിര്‍ത്തിയായ പാറശ്ശാലയില്‍ പ്രവേശിച്ചത് മുതല്‍ കെ മുരളീധരന്‍ ഒപ്പം നടക്കുന്നുണ്ട്. ഇത്ര ദിവസമായിട്ടും ഒരു വേദിയിലും മുന്‍ കെപിസിസി അദ്ധ്യക്ഷന് ഇടം കിട്ടിയിട്ടില്ല എന്നുള്ളതാണ് എടുത്തുപറയേണ്ട കാര്യം. ഇതാണ് കോണ്‍ഗ്രസ് എംപിയുടെ കടുത്ത അമര്‍ഷത്തിന് കാരണം.

എന്നാൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിവാദങ്ങളുടെ അകമ്പടിയോടെ കൊല്ലം ജില്ലയിൽ പര്യടനം തുടരുകയാണ്. ജാഥക്ക് വേണ്ടി ഗുണ്ടാ പിരിവ് നടത്തിയ മൂന്ന് കോൺഗ്രസ് നേതാക്കളെ പുറത്താക്കേണ്ട ഗതികേടിലാണ് ജാഥയുടെ രണ്ടാം ദിനത്തിൽ കോൺഗ്രസ് നേതൃത്വം ഇപ്പോൾ എത്തിനിൽക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel