
(KM Shaji)കെ എം ഷാജിയോട് വിശദീകരണം തേടുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. പാര്‍ട്ടി വേദികളിലല്ലാതെ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കെ എം ഷാജിയോട് വിശദീകരണം തേടാന്‍ ലീഗ് ഒരുങ്ങുന്നത്. ഷാജി വിദേശത്തുനിന്ന് എത്തിയാലുടന്‍ നേതൃത്വം സംസാരിക്കും.
പാര്‍ട്ടി വേദികളിലല്ലാതെ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കെ എം ഷാജിയോട് വിശദീകരണം തേടാന്‍ ലീഗ് ഒരുങ്ങുന്നത്. പരസ്യമായ അഭിപ്രായപ്രകടനം ശരിയല്ല. വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദികളിലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഷാജി നാട്ടിലെത്തിയാല്‍ വിശദീകരണം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ മുസ്ലീംലീഗ് പ്രവര്‍ത്തകസമിതി യോഗത്തിലെ വിമര്‍ശനത്തില്‍ മറുപടിയുമായി കെ.എം. ഷാജി രംഗത്തെത്തിയിരുന്നു. തനിക്കെതിരെ പ്രവര്‍ത്ത സമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്നായിരുന്നു ഷാജിയുടെ പ്രസ്ഥാവന. തങ്ങള്‍ ഉള്‍പ്പടെയുള്ളവരെ ഫോണില്‍ വിളിച്ചപ്പോള്‍ പാര്‍ട്ടി യോഗത്തില്‍ വിമര്‍ശന ഉണ്ടായിട്ടില്ലെന്ന് പറഞ്ഞിരുന്നു എന്നാണ് ഷാജി പറഞ്ഞത്. എന്നാല്‍ ഈ പ്രസ്ഥാവന തങ്ങള്‍ തള്ളി. പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം ഷാജി തന്നെ വിളിച്ചിട്ടില്ലെന്നായിരുന്നു തങ്ങളുടെ മറുപടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here