Muhammad Riyas: റിംഗ് റോഡ്; വിളിക്കാം ഇന്ന് വൈകിട്ട് 5 മുതല്‍ 6 വരെ: മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും തത്സമയം അറിയിക്കുന്നതിനുള്ള ‘റിംഗ് റോഡ്'(Ring Road) ഫോണ്‍ ഇന്‍ പരിപാടി ഇന്ന് നടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). വൈകിട്ട് അഞ്ച് മണി മുതല്‍ ആറ് മണി വരെയാണ് സമയക്രമം. വിളിക്കേണ്ട നമ്പര്‍: 18004257771.

കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം സജീവമാക്കാനും ജനങ്ങളുടെ പരാതികള്‍ നേരിട്ട് കേള്‍ക്കാനുമാണ് റിംഗ് റോഡ് ഫോണ്‍ ഇന്‍ പരിപാടി ആവിഷ്‌കരിച്ചത്. ടോള്‍ഫ്രീ സംവിധാനം കൂടുതല്‍ വിപുലീകരിച്ച് പരാതികളില്‍ തുടര്‍നടപടികള്‍ പരിശോധിക്കാന്‍ ജീവനക്കാരെയും പ്രവര്‍ത്തനം വിലയിരുത്താന്‍ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. പരാതി പരിഹാര സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ മന്ത്രിയുടെ ഓഫീസിലും പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here