Thiruvalla: മിനി ലോറിയില്‍ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

തിരുവല്ല(Thiruvalla) പൊടിയാടിയില്‍ നിന്ന് മിനി ലോറിയില്‍ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. 30 ലക്ഷത്തോളം രൂപ വില കണക്കാക്കുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവറും സഹായിയുമടക്കം രണ്ട് പേരാണ് പിടിയിലായത്.

മംഗലാപുരം സ്വദേശികളായ റഫീഖ് മുഹമ്മദ്, സിറാജുദീന്‍ എന്നിവരാണ് പിടിയിലായത്. ജില്ലാ ഡാന്‍സാഫ് സ്‌കോഡും പുളിക്കീഴ് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

എയര്‍ ഗണ്ണുമായി കുട്ടികളെ മദ്രസയിലേക്ക് കൊണ്ടുപോയ ബേക്കല്‍ സ്വദേശിക്കെതിരെ കേസ്

തെരുവുപട്ടികളില്‍ നിന്ന് കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ തോക്കുമേന്തി നടന്ന ബേക്കല്‍ സ്വദേശിക്കെതിരെ കേസ്. സമീര്‍ എന്ന ആള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ടൈഗര്‍ സമീറിനെതിരെ ഐ പി സി 153 പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.

നായ്ക്കളെ കൊല്ലാന്‍ തോക്കെടുക്കാന്‍ ആഹ്വാനം ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് കേസ്. സമീര്‍ തേക്കേന്തി നടക്കുന്ന ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെയാണ് പൊലീസ് നടപടി.

അതേസമയം തന്റെ കൈവശമുണ്ടായിരുന്നത് വീട്ടിലെ ഷോകേസില്‍ വയ്ക്കുന്ന എയര്‍ ഗണ്‍ ആണെന്നും ഇതുകൊണ്ട് വെടിവച്ചാല്‍ നായ ചാകില്ലെന്നും, കുട്ടികളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് തോക്കെടുത്തതെന്നും സമീര്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായ വീഡിയോ ആയിരുന്നു തോക്കുമായി കുട്ടികളെ മദ്രസയില്‍ കൊണ്ടുപോകുന്ന രക്ഷകര്‍ത്താവിന്റെ വീഡിയോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News