Cheetah:ചീറ്റകള്‍ ഇന്ത്യയിലേക്ക് പറന്നിറങ്ങി; കുനോ ഉദ്യാനത്തില്‍ വിലസും

കരയിലെ ഏറ്റവും വേഗം കൂടിയ ജീവികളായ ചീറ്റപുലികള്‍ ഇന്ത്യക്കും സ്വന്തം. നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളുമായി പ്രത്യേക ജംബോജറ്റ് വിമാനം രാവിലെയാണ് ഡല്‍ഹിയിലെത്തിയത്. ഇവിടെനിന്ന് ഹെലികോപ്റ്റില്‍ എത്തിക്കുന്ന ചീറ്റകളെ പ്രധാനമന്ത്രിമോഡി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിട്ടു.

ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത് 2009 ല്‍ ആണ്. ഇന്ത്യയില്‍ ചീറ്റകള്‍ക്കു വംശനാശം വന്നത് 7 പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ്. കടുവയുടെ ചിത്രം പതിപ്പിച്ച മുന്‍ഭാഗമുള്ള ബോയിങ് 747 കാര്‍ഗോ വിമാനത്തിലാണ് പ്രത്യേക കൂടുകളില്‍ 8 ചീറ്റകളെ നമീബിയയിലെ വിന്‍ഡ്ഹോക് വിമാനത്താവളത്തില്‍ നിന്ന് രാവിലെ മധ്യപ്രദേശിലെ ഗ്വാളിയര്‍ വിമാനത്താവളത്തിലിറക്കിയത്. തുടര്‍ന്ന് സംസ്ഥാനത്തു തന്നെയുള്ള കുനോ ദേശീയോദ്യാനത്തിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിച്ചു.

6 ആഴ്ചയ്ക്കുള്ളില്‍ ആണ്‍മൃഗങ്ങളെയും 4 ആഴ്ചയ്ക്കുള്ളില്‍ പെണ്‍മൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നുവിടും. വന്യജീവി, മൃഗാരോഗ്യ വിദഗ്ധര്‍, നമീബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ തുടങ്ങിയവരും വിമാനത്തിലുണ്ട്. 5 വര്‍ഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാനാണ് ‘പ്രോജക്ട് ചീറ്റ’ യുടെ ലക്ഷ്യം.

എത്തിച്ച ചീറ്റകളില്‍ 5 പെണ്ണും 3 ആണുമുണ്ട്. പെണ്‍ ചീറ്റകള്‍ക്ക് 2-5 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് 4.5 -5.5 വയസ്സുമാണ് പ്രായം. ആണ്‍ ചീറ്റകളില്‍ രണ്ടെണ്ണം സഹോദരന്മാരാണ്. നമീബിയയിലെ എറിണ്ടി വന്യജീവി സങ്കേതത്തില്‍ ജനിച്ചതാണ് മൂന്നാമത്തെ ആണ്‍ചീറ്റ. ഗോബാബീസ് മേഖലയില്‍ നിന്നുള്ള ഒരു പെണ്‍ചീറ്റയുടെ അമ്മ കാട്ടുതീയില്‍പ്പെട്ട് ചത്തിരുന്നു.

ഇവയുടെ കഴുത്തില്‍ സഞ്ചാരപഥം മനസ്സിലാക്കുന്നതിനായി ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളറുകള്‍ ഘടിപ്പിക്കും. ഓരോ ചീറ്റകളുടെയും നിരീക്ഷണം പ്രത്യേക സംഘങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News