‘ആർആർആർ'(RRR) ഓസ്കാർ(oscar) നേടുമോ? സോഷ്യൽമീഡിയ(social media) ഇപ്പോൾ ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണിത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ’ ഓസ്കാർ നേടിയേക്കുമെന്നാണ് പ്രവചന റിപ്പോർട്ടുകൾ.
അമേരിക്കൻ മാഗസീൻ വെറൈറ്റി പുറത്തുവിട്ട ഓസ്കാർ സാധ്യതാ പട്ടികയിൽ ആണ് ചിത്രത്തിന്റെ പേരുള്ളത്. അഞ്ച് കാറ്റഗറിയിലെ സാധ്യതയാണ് മാഗസീൻ പ്രവചിക്കുന്നത്.
ADVERTISEMENT
മികച്ച വിദേശ ചിത്രം, സംവിധായകൻ, ഒറിജിനൽ സ്കോർ, ഒറിജിനൽ സ്ക്രീൻ പ്ലേ, മികച്ച നടൻ എന്നീ കാറ്റഗറികളിലെ നോമിനേഷനുകളിൽ ആർആർആറിന് സാധ്യത കല്പിക്കുന്നുണ്ട്.
മികച്ച നടനുള്ള നോമിനേഷനിൽ വെറൈറ്റി സാധ്യത പറയുന്നത് ജൂനിയർ എൻടിആറിനും രാം ചരണുമാണ്. ആര് അവാർഡ് സ്വന്തമാക്കുമെന്ന ചർച്ചയും പോളുകളും സംഘടിപ്പിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.