Kozhikode:കൊയിലാണ്ടി ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി

കൊയിലാണ്ടി പയ്യോളി ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.

പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്ത് ഇന്നോവ കാര്‍ തടഞ്ഞുനിര്‍ത്തി മറ്റൊരു കാറില്‍ എത്തിയ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇരു വാഹനങ്ങളും സംഘം മുചുകുന്ന് ഭാഗത്തേക്ക് കൊണ്ടുപോയി. ശേഷം ഇന്നോവ വാഹനം പൂര്‍ണമായി പരിശോധിച്ച ശേഷം സംഘം സ്ഥലം വിട്ടു എന്നാണ് പറയുന്നത്.

സംഭവത്തില്‍ ഇന്നോവ കാര്‍ ഓടിച്ച മലപ്പുറം വേങ്ങര സ്വദേശി പുളിക്കല്‍ വീട്ടില്‍ വിഷ്ണുവി (27) ന് പരിക്കേറ്റിട്ടുണ്ട്. തോക്ക് കൊണ്ട് തലക്ക് അടിച്ചു പരിക്കേല്‍പ്പിച്ചതായാണ് പറയുന്നത്. സംഭവത്തില്‍ പയ്യോളി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News