Jose Punnamparambil: ജോസ് പുന്നാംപറമ്പലിന് രവീന്ദ്രനാഥ ടാഗോര്‍ സാംസ്‌കാരിക സമ്മാനം

പന്ത്രണ്ടാമത് രവീന്ദ്രനാഥ ടാഗോര്‍ കള്‍ച്ചറല്‍ പ്രൈസ്(Tagore Cultural Prize) ജര്‍മ്മനിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസ് പുന്നാംപറമ്പലിന്(Jose Punnamparambil). ഇന്ത്യന്‍ സാഹിത്യവും കലയും ജര്‍മ്മനിയില്‍ പരിപോഷിപ്പിക്കുന്നതില്‍ സമഗ്രസംഭാവന നല്‍കുന്നവരെ ആദരിക്കാനായി ഇന്ത്യോ-ജര്‍മ്മന്‍ സൊസൈറ്റി 1980 ല്‍ ഏര്‍പ്പെടുത്തിയതാണ് രവീന്ദ്രനാഥ ടാഗോര്‍ കള്‍ച്ചറല്‍ പ്രൈസ് . അയ്യായിരം യൂറോയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മൂന്ന് വര്‍ഷത്തിലൊരിക്കലാണ് സമ്മാനിക്കുക.

ഒക്ടോബര്‍ 1ന് ജര്‍മ്മനിയിലെ ഹാനോവറില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. അന്‍പത്തഞ്ച് വര്‍ഷമായി ജര്‍മ്മനിയില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുകയാണ് ജോസ് പുന്നാംപറമ്പില്‍. ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി കഴിഞ്ഞ ജനുവരിയില്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ ദേശിയ ബഹുമതിയായ ക്രോസ് ഓഫ് മെറിറ്റ് നല്‍കി ജോസ് പുന്നാംപറമ്പിലിനെ ആദരിച്ചിരുന്നു.

2016 ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സാഹിത്യ സംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചു. ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശിയാണ്. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് കര്‍ച്ചറല്‍ സെന്ററിന്റെ സ്ഥാപകനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News