ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും:എ എന്‍ ഷംസീര്‍|AN Shamseer

ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍.

രണ്ടും ഭരണഘടനാ സ്ഥാപനങ്ങളാണ്, ശുഭാപ്തി വിശ്വാസമാണ് നല്ലതെന്നും മാധ്യമങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പോകില്ലെന്നും എ എന്‍ ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

M V Govindan: ഗവര്‍ണര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഗവര്‍ണര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master). ഗവര്‍ണര്‍ പദവിക്ക് ചേരാത്ത വില കുറഞ്ഞ കാര്യങ്ങള്‍ ചെയ്യുകയാണെന്നും പ്രതീക്ഷിച്ചത് കിട്ടാത്തതിലുള്ള മോഹഭംഗമാണ് ഗവര്‍ണര്‍ക്കെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

ഗവര്‍ണര്‍ തെറ്റായ ആശയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രചരിപ്പിക്കുന്നു. ചരിത്ര വസ്തുതകള്‍ കാണാതെ ഗവര്‍ണര്‍ വില കുറഞ്ഞ നിലപാട് സ്വീകരിക്കുന്നുവെന്നും എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗവര്‍ണര്‍ തെറ്റായ പ്രചരണങ്ങളാണ് നടത്തുന്നത്. ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു. പദവിക്ക് അനുയോജ്യമല്ലാത്ത സമീപനമാണ് ഗവര്‍ണറുടേതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഗവര്‍ണര്‍ പദവിയോട് ഭരണഘടനാപരമായ ആദരവ് പുലര്‍ത്തുന്നതാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണര്‍ ശ്രമിക്കുന്നത് CPI(M)നെയും, SFI യെയും കടന്നാക്രമിക്കാനാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here