Kollam: കൊല്ലത്ത് തെരുവ് നായ കത്തിക്കരിഞ്ഞ നിലയില്‍

കൊല്ലം(Kollam) പുള്ളിക്കടയില്‍ തെരുവ് നായയെ(Stray dog) കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തെരുവ് നായയെ ചുട്ടുകൊന്നതാവാമെന്ന് സംശയമുണ്ട്. സംഭവത്തില്‍ പൊലീസും(police) മൃഗസംരക്ഷണ വകുപ്പും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

അതേസമയം, തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിന് പൊലീസ് സംവിധാനങ്ങള്‍ വഴി സര്‍ക്കാര്‍ നടപടി എടുക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഡിജിപി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു.

തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തരത്തില്‍ പൊതുജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. നായകളെ കൊല്ലുന്നതിനും വളര്‍ത്തുനായക്കളെ വഴിയില്‍ ഉപേക്ഷിക്കുന്നതിനും എതിരെ വിപുലമായ ബോധവത്കരണം നല്‍കണമെന്നും ഡിജിപി നിര്‍ദേശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News