Elephant: ചെളിയിൽ കുടുങ്ങി ആനകൾ; വരൾച്ചാ കാലത്ത് കെനിയയിൽ നിന്നും കണ്ണ് നനയ്ക്കും വീഡിയോ

സോഷ്യൽമീഡിയ(social media)യിൽ ചില വീഡിയോകൾ വൈറലാ(viral)കാറുണ്ട്. അവ ചിലപ്പോൾ നമ്മളെ സന്തോഷിപ്പിക്കുന്നതാകാം, സങ്കടപ്പെടുത്തുന്നതാവാം, നമ്മുടെ പലതരം വികാരങ്ങളെ ബാധിക്കുന്നതാവാം. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ(social media)വൈറൽ.

ഒരു കൈ സഹായം നൽകിയാൽ മാത്രം ഒരു വിപത്തിൽനിന്നും പുറത്തുകടക്കാൻ കഴിയുന്ന കുരുക്കിൽപ്പെട്ട ആനകളുടെ(elephants) ദൃശ്യങ്ങളാണ് കെനിയയിൽ നിന്ന് പുറത്തുവരുന്നത്. ഇങ്ങനെ ചെളിയിൽ കുടുങ്ങിപ്പോയ രണ്ട് ആനകളെ രക്ഷിക്കുന്നതിന്റെ വീ‍ഡിയോ ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.

ഷെൽഡ്രിക്ക് വൈൽഡ്ലൈഫ് ട്രസ്റ്റ് ആണ് നിസ്സഹായാരായ ആനകളുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വെള്ളക്കെട്ടിന് സമീപത്തെ ചെളിയിലാണ് ആനകൾ കുടുങ്ങിയത്. വെള്ളം കുടിക്കാനായി എത്തിയപ്പോൾ ആനകൾ കുടുങ്ങിപ്പോയതാകാമെന്നാണ് കരുതുന്നത്. വരൾച്ചാ കാലത്ത് കെനിയയിൽ ഇത് സാധാരണമാണെന്ന് പോസ്റ്റിൽ പറയുന്നുണ്ട്. പക്ഷെ ഒരു കാര്യം തീർച്ചയാണ്. കണ്ട് നിൽക്കുന്നവരുടെ കണ്ണൊന്ന് നിറയ്ക്കും ഈ വീഡിയോ.

ചെളിയിൽ കുടുങ്ങിയാൽ പിന്നെ സഹായമില്ലാതെ ഇവര്‍ക്ക് എഴുന്നേറ്റ് നിൽക്കാൻ പോലുമാകില്ല. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ആനകളെ രക്ഷപ്പെടുത്തി. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ആനകൾക്ക് പുതുജീവൻ നൽകിയ രക്ഷാപ്രവര്‍ത്തകരെ ഒന്നടങ്കം പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News