ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍|E P Jayarajan

(Governor)ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.നിയമസഭ പാസാക്കിയ നിയമത്തില്‍ ഒപ്പിടിലെന്ന് ഗവര്‍ണര്‍ എങ്ങനെ പറയുമെന്ന് ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു പ്രത്യേകതയും ഇല്ലാത്ത സ്ഥാനത്ത് ഇരുന്നാണ് ഗവര്‍ണര്‍ എന്തും വിളിച്ച് പറയുന്നത്. ഗവര്‍ണര്‍ ആര്‍ക്കോ വേണ്ടി ജനാധിപത്യത്തെ മലീനസമാക്കുകയാണ്. ഇതിലൂടെ ഗവര്‍ണ്ണര്‍ സ്വമേധയ ചെറുതായി കൊണ്ടിരിക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഒരു കര്‍ട്ടന്റെയും പിന്നില്‍ നിന്ന് കളിക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. ഗവര്‍ണറിന്റെ പ്രവൃത്തികള്‍ക്ക് പിന്നില്‍ എന്തെങ്കിലും അജണ്ട കാണുമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

M V Govindan: ഗവര്‍ണര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഗവര്‍ണര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master). ഗവര്‍ണര്‍ പദവിക്ക് ചേരാത്ത വില കുറഞ്ഞ കാര്യങ്ങള്‍ ചെയ്യുകയാണെന്നും പ്രതീക്ഷിച്ചത് കിട്ടാത്തതിലുള്ള മോഹഭംഗമാണ് ഗവര്‍ണര്‍ക്കെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

ഗവര്‍ണര്‍ തെറ്റായ ആശയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രചരിപ്പിക്കുന്നു. ചരിത്ര വസ്തുതകള്‍ കാണാതെ ഗവര്‍ണര്‍ വില കുറഞ്ഞ നിലപാട് സ്വീകരിക്കുന്നുവെന്നും എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗവര്‍ണര്‍ തെറ്റായ പ്രചരണങ്ങളാണ് നടത്തുന്നത്. ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു. പദവിക്ക് അനുയോജ്യമല്ലാത്ത സമീപനമാണ് ഗവര്‍ണറുടേതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഗവര്‍ണര്‍ പദവിയോട് ഭരണഘടനാപരമായ ആദരവ് പുലര്‍ത്തുന്നതാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണര്‍ ശ്രമിക്കുന്നത് CPI(M)നെയും, SFI യെയും കടന്നാക്രമിക്കാനാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News