Sreesanth: ആറു ബോളില്‍ അഞ്ചു ഫോറുകള്‍ വഴങ്ങി ശ്രീശാന്ത്; വിട്ടുകൊടുത്തത് 22 റണ്‍സ്

ആറു ബോളില്‍ അഞ്ചു ഫോറുകള്‍ വഴങ്ങി ശ്രീശാന്ത്(Sreesanth). ശ്രീശാന്തിന്റെ ആദ്യ പന്തില്‍ ശ്രീലങ്കന്‍(Srilanka) മുന്‍ താരം രമേഷ് കലുവിതരന ഒരു റണ്‍ മാത്രമാണെടുത്തത്. വിന്‍ഡീസ് മുന്‍താരം ദിനേഷ് രാംദിനാണ് ശേഷിക്കുന്ന പന്തുകള്‍ നേരിട്ടത്. രാംദിന്‍ അഞ്ചു പന്തുകളിലും ഓരോ ഫോര്‍ വീതം നേടി. അതിനിടെ ശ്രീശാന്തിന്റെ ഒരു പന്ത് വൈഡായി, ഒരു റണ്‍ കൂടി വഴങ്ങേണ്ടിവന്നു. മൂന്ന് ഓവറുകള്‍ മാത്രം എറിഞ്ഞ ശ്രീശാന്ത് 46 റണ്‍സാണ് ആകെ വഴങ്ങിയത്.

മുപ്പതിനു മുകളില്‍ റണ്‍സ് വിട്ടുകൊടുത്ത ടീമിലെ ഏക ബോളറും ശ്രീശാന്താണ്. മത്സരത്തില്‍ ടോസ് നേടിയ വേള്‍ഡ് ജയന്റ്‌സ് ബാറ്റിങ് തിരഞ്ഞെടുത്തു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് അവര്‍ നേടിയത്. വേള്‍ഡ് ജയന്റ്‌സിന്റെ അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയാന്‍ 31 പന്തില്‍ 52 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മഹാരാജാസ് വിജയലക്ഷ്യത്തിലെത്തി.

മഹാരാജാസിനായി തന്‍മയ് ശ്രീവാസ്തവ (39 പന്തില്‍ 54), യൂസഫ് പഠാന്‍ (35 പന്തില്‍ 50) എന്നിവര്‍ അര്‍ധസെഞ്ചറി നേടി. ഒന്‍പതു പന്തില്‍ മൂന്നു സിക്‌സുകള്‍ പറത്തി 20 റണ്‍സെടുത്ത ഇര്‍ഫാന്‍ പഠാനും തിളങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News