Orange Juice: ദിവസവും ഓറഞ്ച് ജ്യൂസ് ശീലമാക്കിയാൽ ഹൃദയാഘാതം തടയുമോ?

പലതരം ജ്യൂസുകൾ നാം കുടിക്കാറുണ്ട്. ആരോഗ്യ സംരക്ഷണത്തിന് ഹെൽത്തി ജ്യൂസുകൾ ശീലമാക്കുന്നവരാണ് മിക്കുള്ളവരും. ദിവസവും ഓറഞ്ച് ജ്യൂസ്(orange juice) ശീലമാക്കുന്നത് ഹൃദയാഘാതം(heart attack) തടയാന്‍ സഹായിക്കുമെന്ന് പഠനം പറയുന്നു. ഈ പതിവ് തുടരുന്നവര്‍ക്ക് തലച്ചോറില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത 24ശതമാനം കുറഞ്ഞതായാണ് പഠനത്തിലെ കണ്ടെത്തല്‍.

Orange Juice: Nutrition Facts, Calories and Benefits

സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിക്കുന്നവരില്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 12 മുതല്‍ 13 ശതമാനം വരെ കുറവായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ജ്യൂസുകളില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടി പലരും ഇവ ഒഴിവാക്കാറുണ്ട്.

Different ways of making orange juice and why you must have it daily -  Times of India

എന്നാല്‍, ഇത് നല്‍കുന്ന പ്രയോജനങ്ങള്‍ പഞ്ചാസാര മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കാള്‍ കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. ഓറഞ്ച് ജ്യൂസ് മാത്രമല്ല, മറ്റ് പഴവര്‍ഗ്ഗങ്ങള്‍ കൊണ്ടുള്ള ജ്യൂസുകളും സമാനമായ പ്രയോജനങ്ങള്‍ നല്‍കുമെന്ന് ഗവേഷകര്‍ പറയുന്നു.

ഫ്രൂട്ട് ജ്യൂസുകള്‍ രോഗങ്ങളെ ചെറുത്തുനില്‍ക്കാന്‍ രക്തധമനികളെ പ്രാപ്തമാക്കുമെന്നും ഗവേഷകര്‍ പറയുന്നു. ജ്യൂസുകളുടെ ഗുണഫലങ്ങള്‍ വിശദീകരിക്കുന്നതിനോടൊപ്പം പഴങ്ങള്‍ അങ്ങനെ തന്നെ കഴിക്കാനും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News