Wayanad:വയനാട് മുത്തങ്ങയില്‍ വന്‍ മയക്കു മരുന്ന് വേട്ട

വയനാട് മുത്തങ്ങയില്‍ വന്‍ മയക്കു മരുന്ന് വേട്ട. 5 ലക്ഷം രൂപയുടെ എം ഡി എം എ പിടിക്കൂടി.

കോഴികോട് മാങ്കാവ് സ്വദേശിയായ പുളിക്കല്‍ വീട്ടില്‍ ആരുണ്‍കുമാര്‍ കോഴിക്കോട് കുന്ദമംഗലം സ്വദേശി കന്നി പൊയില്‍ വീട്ടില്‍ സജിത്ത് കെ.വി എന്നിവര്‍ പിടിയിലായി. 338 ഗ്രാം എം ഡി എം എ യാണ് പിടികൂടിയത്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദീന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here