Punjab Kings: പഞ്ചാബ് കിംഗ്‌സിനെ മെരുക്കാൻ കുംബ്ലയ്ക്ക് പകരം ട്രെവര്‍ ബെയ്‌ലിസ്

ഇംഗ്ലണ്ടിന്റെ ട്രെവര്‍ ബെയ്‌ലിസിനെ(trevor bayliss) പഞ്ചാബ് കിംഗ്‌സിന്റെ(punjab kings) പുതിയ പരിശീലകനായി നിയമിച്ചു. അനില്‍ കുംബ്ലയുടെ പകരക്കാരനായിട്ടാണ് ട്രെവര്‍ എത്തുക. കാലാവധി കഴിഞ്ഞ കുംബ്ലയെ പഞ്ചാബ് നേരത്തെ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു.

2019 ഐസിസി വേള്‍ഡ് കപ്പില്‍ ഇംഗ്ലണ്ടിന് കിരീടം നേടി കൊടുത്തത് ട്രെവറിന്റെ പരിശീലന മികവായിരുന്നു. കൂടാതെ രണ്ട് ഐപിഎല്‍ കിരീടവും, സിഡ്‌നി സിക്‌സേഴ്‌സിനൊപ്പം ഒരു കിരീടവും നേടാന്‍ ട്രെവറിനായി.

‘പഞ്ചാബ് കിംഗിസിന്റെ മുഖ്യ പരിശീലകനാകാന്‍ സാധിച്ചത് അംഗീകാരമായി ഞാന്‍ കാണുന്നു. വിജയത്തിലെത്താന്‍ പരിശ്രമിക്കുന്ന ടീമാണിത്. പോരാട്ട വീര്യമുളള മികച്ച താരങ്ങളുളള ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ പഞ്ചാബ് കിംഗ്‌സിന്റെ ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ ട്രെവര്‍ പറഞ്ഞു.

2007 മുതല്‍ 2011 വരെ ശ്രീലങ്കയുടെ പരിശീലകനായ ട്രെവറിന് 2011 ലോകകപ്പില്‍ ലങ്കയെ ഫൈനലില്‍ എത്തിക്കാനായി. തുടര്‍ന്ന് 2012 മുതല്‍ 2014 വരെ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സിന്റെ ചുമതലയേറ്റു.

2012ലും 2014ലും കൊല്‍ക്കത്തയ്ക്ക് കിരീടം നേടി കൊടുക്കാന്‍ ട്രെവറിനായി. 2015ലാണ് ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്കെത്തി. 2020-21 സീസണില്‍ ഹൈദരാബാദിനെയും ട്രെവര്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News