നമുക്ക് വ്യത്യസ്തമായ ഒരു പായസം(payasam) തയാറാക്കി നോക്കിയാലോ? എന്താണെന്നല്ലേ?? ചേമ്പ് പായസം(Colocasia payasam). വളരെ കുറഞ്ഞ ചേരുവകൾ വച്ച് പെട്ടന്ന് തയാറാക്കാവുന്നതും എന്നാൽ സ്വാദിഷ്ടമായതുമായ പായസമാണിത്. എങ്ങനെ തയാറാക്കാമെന്ന് നോക്കാം..
ചേരുവകൾ
ചേമ്പ് – 4 മുതൽ 5 എണ്ണം
ശർക്കര – 4 മുതൽ 5 ടേബിൾ സ്പൂൺ
തേങ്ങാപ്പാൽ – 1/2 മുറി തേങ്ങയുടേത്
നെയ്യ് – 1/2 ടേബിൾ സ്പൂൺ
തേങ്ങാക്കൊത്ത് – 1 ടേബിൾ സ്പൂൺ
വെള്ളം – ½ ഗ്ലാസ്
തയാറാക്കുന്ന വിധം
ആദ്യം ചേമ്പ് തൊലി കളഞ്ഞു വൃത്തിയാക്കുക. ശേഷം അര ഇഞ്ച് വലുപ്പത്തിൽ ഉള്ള കഷ്ണങ്ങളായി മുറിയ്ക്കുക.
പ്രഷർ കുക്കറിൽ ഇട്ട് വെള്ളം ഒഴിച്ച് 4-5 വിസിൽ വരുന്നത് വരെ ചേമ്പ് വേവിക്കണം. സ്റ്റൗ ഓഫ് ചെയ്തു വച്ച് പ്രഷർ പോയി കഴിയുമ്പോൾ കുക്കർ തുറന്നു ചേമ്പ് ഒരു തവി കൊണ്ടു നന്നായി ഉടച്ച് കൊടുക്കുക. സ്റ്റൗ വീണ്ടും കത്തിച്ച് തേങ്ങയുടെ മൂന്നാം പാൽ ചേർത്തു തിളപ്പിക്കുക. ശർക്കരയും ചേർക്കുക.
ADVERTISEMENT
ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കണം. തിളച്ചു കഴിഞ്ഞാൽ തേങ്ങയുടെ രണ്ടാം പാൽ ചേർത്തു തിളപ്പിക്കുക. പാൽ കുറുകി പായസത്തിന്റെ പരുവം ആയാൽ സ്റ്റൗ ഓഫ് ചെയ്യാം. അതിനു ശേഷം തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
കരണ്ടിയിൽ നെയ്യ് ചൂടാക്കി അതിലേക്കു തേങ്ങാക്കൊത്ത് ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ ഇളക്കി കൊടുക്കുക. നിറം ആയാൽ പായസത്തിലേക്കു ചേർക്കുക. സ്വാദിഷ്ടമായ ചേമ്പ് പായസം തയാർ. കുടിച്ചു നോക്കൂ… നിങ്ങൾക്കിഷ്ടമാകും..
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.