Kannur: പി കെ എസ് സംസ്ഥാന ജാഥ; കണ്ണൂരില്‍ ആവേശോജ്വല സ്വീകരണം

പി കെ എസ്(PKS) സംസ്ഥാന ജാഥയ്ക്ക് കണ്ണൂര്‍(Kannur) ജില്ലയില്‍ ആവേശകരമായ സ്വീകരണം. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പിലാത്തറയില്‍ ഇരു ചക്ര വാഹന റാലിയും ഘോഷയാത്രയും ഒരുക്കിയാണ് ജാഥയെ വരവേറ്റത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് മുന്നോടിയായി നടത്തുന്ന വാഹന ജാഥയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ ആറ് കേന്ദ്രങ്ങളിലാണ് സ്വീകരണം.

വ്യാഴാഴ്ച കാസര്‍കോട് നിന്ന് ആരംഭിച്ച ജാഥ വെള്ളിയാഴ്ച വൈകുന്നേരമാണ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചത്. ആദ്യ സ്വീകരണകേന്ദ്രമായ പിലാത്തറയില്‍ ബാന്റ് മേളവും മുത്തുകുകളുമായി പ്രവര്‍ത്തകര്‍ ജാഥയെ വരവേറ്റു.

സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം എന്‍ ചന്ദ്രന്‍,സ്വാഗത സംഘം ചെയര്‍മാന്‍ എം വി രാജീവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും പൊന്നാടയണിയിച്ച് സ്വീകരിച്ചു.പട്ടികജാതി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അര്‍ഹമായ പ്രാധാന്യത്തോടെ കാണണമെന്ന് ജാഥാ ക്യാപ്റ്റന്‍ കെ സോമപ്രസാദ് പറഞ്ഞു

പിലാത്തറ,ശ്രീകണ്ഠാപുരം,തളിപ്പററമ്പ് ,പാപ്പിനിശ്ശേരി,കണ്ണൂര്‍ ,മട്ടന്നൂര്‍ എന്നീ കേന്ദ്രങ്ങളിലാണ് കണ്ണൂര്‍ ജില്ലയില്‍ ജാഥാ സ്വീകരണം.തുടര്‍ന്ന് ജാഥ വയനാട് ജില്ലയില്‍ പര്യടനം നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here