അന്താരാഷ്ട്ര കടല്‍ത്തീര ശുചീകരണ ദിനം ; ശുചീകരണ യജ്ഞം നടത്തി

അന്താരാഷ്ട്ര കടല്‍ത്തീര ശുചീകരണദിനത്തോടനുബന്ധിച്ച് കോവളം, ചെറായി, ബേപ്പൂര്‍ കടല്‍ത്തീരങ്ങളില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

ബേപ്പൂര്‍ ബീച്ചില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതര ജീവജാലങ്ങളുടെ നിലനില്‍പ്പിനെ പിന്തുണയ്ക്കുന്ന ബൃഹത്തായ ആവാസവ്യവസ്ഥയായ തീരപ്രദേശങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സ്വച്ഛ് സാഗര്‍ സുരക്ഷിത സാഗര്‍ ശുചീകരണ യജ്ഞത്തിന്റെ കൂടി ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ജലജീവികളുടെ സംരക്ഷണം, മത്സ്യത്തൊഴിലാളികളുടെ ഉപജീവനം, സമുദ്രമലിനീകരണം കുറയ്ക്കല്‍ എന്നിവയാണ് സ്വച്ഛ്‌സാഗര്‍ സുരക്ഷിത സാഗര്‍ പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഏകോപിപ്പിക്കുന്ന ഈ പരിപാടി തീരദേശ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനുകള്‍ നേതൃത്വം നല്‍കിയ ശുചീകരണ യജ്ഞത്തില്‍ വിദ്യാര്‍ത്ഥികള്‍, സന്നദ്ധസംഘടനകള്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കാളികളായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News