Kerala: രാജ്യത്ത് ഏറ്റവും ഫലപ്രദമായി വിലക്കയറ്റം നിയന്ത്രിച്ചത് കേരളം

രാജ്യത്ത് വിലക്കയറ്റത്തെ ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമായി വീണ്ടും കേരളം(Kerala). കേന്ദ്രസര്‍ക്കാരിന്റെ ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വിലക്കയറ്റത്തോത് 7.79 ശതമാനം. എന്നാല്‍, കേരളത്തില്‍ ഇത് 5.08 ശതമാനം മാത്രമാണ്. ഇന്ത്യയിലെ(India) 11 സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോതും ദേശീയ ശരാശരിയെക്കാള്‍ മുകളില്‍. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ പൊതുവിതരണസമ്പ്രദായവും വിപണി ഇടപെടലുമാണ് ഇതിന് കേരളത്തെ പര്യാപ്തമാക്കിയത്. രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനം എന്ന നേട്ടവും കേരളത്തിന്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്ത് വിലക്കയറ്റം ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമതെത്തിയത്. ഓഗസ്റ്റ് മാസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വിലക്കയറ്റത്തോത് 7.79 ശതമാനമാണ്. എന്നാല്‍, കേരളത്തില്‍ ഇത് 5.08 ശതമാനവും. രണ്ടാം സ്ഥാനത്ത് തമിഴ്‌നാടാണ്. 5.37 ശതമാനം. അതെസമയം 11 സംസ്ഥാനങ്ങളിലെ വിലക്കയറ്റ തോത് ദേശീയ ശരാശരിയായ 7.79 ശതമാനത്തിന് മുകളിലാണ്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ 9.12 ശതമാനം. മധ്യപ്രദേശില്‍ 9.1 ശതമാനവും തെലങ്കാനയില്‍ 9.02 ശതമാനവുമാണ് വിലക്കയറ്റ തോത്. ശക്തമായ പൊതുവിതരണസമ്പ്രദായവും പൊതുവിപണിയില്‍ സര്‍ക്കാര്‍ നടത്തുന്ന കാര്യക്ഷമമായ ഇടപെടലുകളുമാണ് ഇതിന് പര്യാപ്തമാക്കിയതെന്ന് മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി രാജ്യത്ത് പണപ്പെരുപ്പം ഏറ്റവുംകുറവുള്ള സംസ്ഥാനവും കേരളമാണ്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലെ ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെ ദേശീയ പ്രവണതയെയാണ് കേരളം പിന്തള്ളിയത്. ഗ്രാമീണ കേരളത്തിലെ പണപ്പെരുപ്പം 4.82 ശതമാനവും നഗരപ്രദേശങ്ങളിലെ നിരക്ക് 5.61 ശതമാനവുമാണ്. ദേശീയ ശരാശരിയാകട്ടെ യഥാക്രമം 8.38 ശതമാനവും 7.09 ശതമാനവുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News