Kanam rajendran | സർക്കാരിൻ്റെ അധിപനല്ല ഗവർണർ : കാനം രാജേന്ദ്രൻ

ഗവർണർ സ്ഥാനം മറന്നുള്ള പ്രതികരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കാനം രാജേന്ദ്രൻ. ഭരണഘടന നൽകുന്ന അധികാരങ്ങൾക്കപ്പുറം ചില അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ച് പ്രവർത്തിക്കുന്നത് ജനാധിപത്യത്തിൽ ശരിയല്ല .

നിയമസഭ പാസ്സാക്കുന്ന നിയമങ്ങൾ വേണ്ടെന്ന് വയ്ക്കാനുള്ള അധികാരം ഗവർണർക്കില്ല.ഇത് ജനാധിപത്യത്തിലെ ശരിയായ കീഴ് വഴക്കമല്ല എന്നും കാണാം രാജേന്ദ്രൻ പറഞ്ഞു .

അതോടൊപ്പം ഗവർണർ സിബിഐയുടെ ചുമതല ഏറ്റെടുക്കുന്ന വിവരം തങ്ങൾക്കറിയില്ല എന്നും സർക്കാരിൻ്റെ അധിപനല്ല ഗവർണർ
, നിയമപ്രകാരം മാത്രമെ ഗവർണർക്ക് പ്രവർത്തിക്കാനാകൂ ,കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് പ്രവർത്തിക്കാൻ ഇതു പോലെ കേന്ദ്രത്തിൻ്റെ ഏജൻ്റിനെ ആവശ്യമില്ല , ഏറ്റുമുട്ടലില്ലാതെ പോകാൻ മുഖ്യമന്ത്രി ശ്രമിച്ചിരുന്നു ,എന്നാൽ അതൊരു ദൗർബല്യമായി കാണേണ്ടതില്ലെന്നും കാനം കൂട്ടി ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here