Vamanapuram: വാമനപുരം നദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വാമനപുരം(Vamanapuram) നദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിതുര ഫയര്‍ഫോഴ്‌സും സ്‌കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. പാലോട് പൊലീസ്(police) ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

കമാനം തകര്‍ന്നു വീണു; യാത്രക്കാര്‍ക്ക് പരുക്ക്

നെയ്യാറ്റിന്‍ കരയില്‍(Neyyattinkara) റോഡിന് കുറുകെ സ്ഥാപിച്ച കമാനം അലക്ഷ്യമായി അഴിച്ചത്തില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ഓണാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച കമാനം അശ്രദ്ധമായി അഴിച്ച് മാറ്റുന്നതിനിടെ ഇവര്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു

തിരക്കുള്ള റോഡില്‍ അശ്രദ്ധമായാണ് കമാനം അഴിച്ച് വിട്ടതാണ് അപകടത്തിന് കാരണം. നെയ്യാറ്റിന്‍കര കവിതാ ജംഗ്ഷനില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നവകേരള ആര്‍ട് ക്ലബ്ബ് സ്ഥാപിച്ച കമാനമാണ് അലക്ഷ്യമായി അഴിച്ചത്. ഈ സമയം അതുവഴി സ്‌കൂട്ടരില്‍ വന്ന അമ്മയും ,മകളും കമാനത്തില്‍ ഇടിച്ചു കയറുകയായിരുന്നു.തലയില്‍ നിന്നും ഹെല്‍മെറ്റ് തെറിച്ചു പോയി, നെയ്യാറ്റിന്‍കര സ്വദേശി ലേഖ,മകള്‍ അനുഷ എന്നിവര്‍ക്ക് പരിക്കേറ്റു. ലേഖ പൊഴിയൂര്‍ ഹെല്‍ത്ത് സെന്ററിലെ നേഴ്‌സാണ്.ഇവരുടെ കഴുത്തിനേറ്റ പരിക്ക് ഗുരുതരമാണ്. അപകടത്തില്‍ മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ജീവഹാനി സംഭവിക്കാന്‍ സാധ്യതയുള്ള അപകടമാണ് അശ്രദ്ധ മൂലം സംഭവിച്ചത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ലേഖയുടെ ഭര്‍ത്താവ് ബിജു പോലീസില്‍ പരാതി നല്‍കി.കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News