Pathanamthitta: പ്ലാസ്റ്റിക്ക് കടുവ മുതൽ ജിറാഫ് വരെ; ശില്പങ്ങളുടെ കേന്ദ്രമായി ഒരു വീട്

പ്ലാസ്റ്റിക്ക്(Plastic) കൊണ്ട് മനോഹരമായ ശില്പങ്ങള്‍ നിര്‍മ്മിക്കുകയാണ് അടൂര്‍ സ്വദേശിനിയായ ജോയിസ് . വിശ്രമ ജീവിതത്തിനിടെ വീണുകിട്ടുന്ന സമയത്താണ് ഇവരുടെ ശില്പനിര്‍മ്മാണം. പ്ലാസ്റ്റിക് നിര്‍മ്മാജനത്തിന്റെ മറ്റൊരു മാതൃക കൂടിയാണ് ജോയിസ് കാട്ടിത്തരുന്നത്. പത്തനംതിട്ട അടൂരിലെ(Adoor) ജോയ് വില്ലയില്‍ എത്തിയാല്‍ ഒരു ദൃശ്യ വിസ്മയം തന്നെയാണ് കാണുവാന്‍ സാധിക്കുന്നത്. കൗതുകമുണര്‍ത്തുന്ന ജിറാഫ് , അലറിവിളിക്കുന്ന കടുവ. പശുവും നായയും മുതല് ആനയും കുതിരയും പുലിയും സിംഹവും വരെ നിറഞ്ഞ് നില്ക്കുകയാണ് ഈ വീട്ടില്‍.

മനോഹരമായ ഈ ശില്പങ്ങളെല്ലാം തന്നെ നിര്‍മ്മിച്ചിരിക്കുന്നത് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കില്‍ നിന്നാണ്. അതും നിത്യേന ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് വസ്തുക്കളില്‍ നിന്ന്. ലോക്ഡൗണ്‍ കാലത്തെ വിരസതയകറ്റാനായി ഗൃഹനാഥ ജോയിസാണ് ശില്പ്പങ്ങള്‍ നിര്‍മ്മിച്ച് തുടങ്ങിയത്. ഓരോ ശില്പങ്ങളും നിര്‍മ്മിച്ച് തീരുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയും കാണുന്നവര്‍ പറയുന്ന നല്ലവാക്കുകളും തന്നെയാണ് ജോയിസിന്റെ സന്തോഷം. വിശ്രമ ജീവിതത്തിന്റെ വിരസത മാത്രമല്ല, മനസ്സിനും ശരീരത്തിനും ഊര്‍ജ്ജം പകരാനും ശില്പ നിര്‍മ്മാണം സഹായിക്കുന്ന ജോയ്‌സ് പറയുന്നു.

വസ്തുവില്‍ നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍ ജോയ്‌സിന് പിന്തുണ നല്‍കുന്നത് കുടുംബമാണ്. നിര്‍മ്മാണത്തിനാവശ്യമായി പല വസ്തുക്കളും ഇവര്‍ തന്നെയാണ് പലപ്പോഴും സംഘടിപ്പിച്ച് നല്കാറുള്ളതും. അതിമനോഹരങ്ങളായ ഈ ശില്പങ്ങള്‍ നിങ്ങള്‍ക്ക് വില നല്‍കി നിങ്ങള്‍ക്കു സ്വന്തമാക്കാം എന്ന് കരുതിയാല്‍ അത് സാധിക്കില്ല. കാരണം ജോയിസിനും കുടുംബത്തിനും തങ്ങളുടെ വീട് ഈ ശില്പങ്ങളുടെ ഒരു കേന്ദ്രമാക്കാനാണ് പദ്ധതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News