ദുല്‍ഖര്‍ സല്‍മാനും(Dulquer Salmaan) മൃണാള്‍ താക്കൂറും(mrinal thakur) കേന്ദ്രകഥാപാത്രങ്ങളായെത്തിയ സീതാ രാമം ഒ.ടി.ടിയിലും ഹിറ്റായി മുന്നേറുകയാണ്. ഓഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത സീതാ രാമത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
ADVERTISEMENT
ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകള്‍ സെപ്‍തംബര്‍ ഒമ്പത് മുതലാണ് സ്‍ട്രീം ചെയ്തത്. ദുൽഖറിന്റെയും മൃണാളിന്റെയും അഭിനയത്തെപ്പറ്റിയും മികച്ച പ്രതികരണമാണ് വരുന്നത്.
ദുല്‍ഖറിന്റെ അഭിനയത്തെപ്പറ്റി പറയുകയാണ് മൃണാള്‍ താക്കൂര്‍. ‘ഇതുവരെ ഞാന്‍ കണ്ടതില്‍ വെച്ച് കണ്ണുകൊണ്ട് അഭിനയിക്കുന്ന ഒരേയൊരു നടന്‍ ദുല്‍ഖറാണ്. അദ്ദേഹത്തിനൊപ്പം പിടിച്ച് നില്‍ക്കാന്‍ പാടാണ്. ദുല്‍ഖര്‍ വലിയ ഇന്‍സ്പിരേഷനാണ് നല്‍കുന്നത്,’ സീതാ രാമത്തിന്റെ സക്‌സസ് പ്രസ് മീറ്റില്‍വച്ച് മൃണാള്‍ പറഞ്ഞു.
അതേസമയം സീതാ രാമം ഹിന്ദിയില്‍ റിലീസ് ചെയ്തത് നിരവധി ആശങ്കയോടെയാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. സീതാ രാമം റൊമാന്റിക് സിനിമ ആയതിനാല്‍ ആശങ്കകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പ്രണയ ചിത്രങ്ങളും ഹിന്ദിയില്‍ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ക്ക് ഒരു ധൈര്യമൊക്കെ വന്നിട്ടുണ്ടെന്നും ദുൽഖർ പറഞ്ഞു.
‘ഹിന്ദിയില്‍ സീതാ രാമം റിലീസ് ചെയ്തപ്പോള്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഡേറ്റ് ഫ്രീ ആയിരുന്നതിനാല്‍ എനിക്ക് തന്നെ ഡബ്ബ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സീതാ രാമം ഹിന്ദിയില്‍ റിലീസ് ചെയ്യുമ്പോള്‍ വളരെയധികം ആശങ്കയുണ്ടായിരുന്നു. കാരണം നിരവധി സിനിമകളാണ് ഒപ്പം വന്നത്.
ബോക്‌സ് ഓഫീസില്‍ റൊമാന്റിക് ഡ്രാമകള്‍ അങ്ങനെ ഹിറ്റാവാറില്ല. സീതാ രാമം റൊമാന്റിക് സിനിമ ആയതിനാല്‍ എനിക്കും ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രണയ ചിത്രങ്ങളും ഹിന്ദിയില്‍ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ക്ക് ഒരു ധൈര്യമൊക്കെ വന്നിട്ടുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.