Plastic: തല മുതല്‍ പാദം വരെ പ്ലാസ്റ്റിക്ക്; ഒറ്റയാള്‍പോരാട്ടവുമായി ഫൈസല്‍

പ്ലാസ്റ്റിക്കിനെതിരെ(Plastic) ഒറ്റയാള്‍ പോരാട്ടവുമായി കോഴിക്കോട്(Kozhikode) വടകര വെള്ളി കുളങ്ങര സ്വദേശി ഫൈസല്‍. നമ്മള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന്റെ വിപത്ത് മനസിലാക്കാന്‍ ഫൈസലിന്റെ ദേഹം നോക്കിയാല്‍ മതി. ഒരു ശരാശരി മലയാളി വലിച്ചെറിയുന്നതെല്ലാം അദ്ദേഹത്തിന്റെ ദേഹത്ത് കെട്ടിവെച്ചാണ് ഈ പ്രവാസി യുവാവിന്റെ ബോധവല്‍ക്കരണം.

ഒറ്റയ്ക്ക് ഒരു സമരം നടത്തുമ്പോള്‍ ഇത്രയും പിന്തുണ ലഭിക്കുമെന്ന് ആരും കരുതുകയില്ല. തല മുതല്‍ പാദം വരെ നാം വലിച്ചെറിയുന്ന പ്‌ളാസ്റ്റിക്ക് വസ്തുക്കളാണ് വസ്ത്രത്തിന് മുകളില്‍ ഫൈസല്‍ ചേര്‍ത്ത് കെട്ടിയത്. വിവിധ ഉല്പന്നങ്ങളുടെ കവറുകളും ബോട്ടിലുകളും നിറഞ്ഞതോടെ കാണുന്നവരില്‍ കൗതുകം. രാവിലെ മുതല്‍ തുടങ്ങിയ ഉപവാസ സമരം വൈകീട്ട് വരെ നീണ്ടു. ബസ് സ്റ്റാന്റിലും ദേശീയ പാതയിലും ഫൈസല്‍ നടക്കുമ്പോള്‍ പിന്തുണ പറഞ്ഞ് വിദ്യാര്‍ത്ഥികളും യാത്രക്കാരും. ഇതോടെ മറ്റേതൊരു ബോധവല്‍ക്കരണത്തേക്കാളും ഫൈസലിന്റെ ബോധവല്‍ക്കരണം ശ്രദ്ധ നേടി.

എം ബി എ ബിരുദധാരിയായ ഫൈസല്‍ ഗള്‍ഫില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. നാട്ടിലെത്തിയപ്പോള്‍ പ്‌ളാസ്റ്റിക്ക് റീസൈക്കിള്‍ യൂണിറ്റ് തുടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ തുടങ്ങാന്‍ കഴിഞ്ഞില്ല. എങ്കിലും പ്‌ളാസ്റ്റിക്ക് അത്രയും ഭീകരമാണെന്ന് മനസിലാക്കാന്‍ താന്‍ തുടങ്ങാന്‍ തീരുമാനിച്ച സംരംഭം ബോധ്യമാക്കിയെന്ന് ഫൈസല്‍ പറയുന്നു. ജില്ലയില്‍ മറ്റിടങ്ങളിലും വയനാട്ടിലും ഫൈസല്‍ ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വേറിട്ട വഴി കണ്ടെത്തിയതിന് ഈ ചെറുപ്പക്കാരന്‍ ചുറ്റും കൂടിയവര്‍ അഭിനന്ദിക്കാനും മറക്കുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here