ആർആർആറിന്(RRR) ശേഷം വീണ്ടും തെലുങ്കിലേക്ക് പ്രവേശിക്കാനൊരുങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്(alia bhatt). രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ആലിയ വീണ്ടും തെലുങ്കിലേക്കെത്തുന്നത്. മഹേഷ് ബാബു(mahesh babu)വാണ് ചിത്രത്തിലെ നായകൻ.
ADVERTISEMENT
ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ശേഷമായിരിക്കും രാജമൗലി ചിത്രം ആരംഭിക്കുക. ചിത്രത്തിൽ മഹേഷ് ബാബുവിന്റെ ജോഡിയായിരിക്കും ആലിയ.
രാജമൗലി സംവിധാനം ചെയ്ത ആർആർആറിൽ സീത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. 10 മിനിറ്റ് ദൈർഘ്യമുളള കഥപാത്രത്തിനായി ഒമ്പത് കോടിയോളം രൂപയായിരുന്നു നടിയുടെ പ്രതിഫലം.
ആലിയ പ്രധാന കഥാപാത്രമായ പുതിയ ചിത്രം ‘ബ്രഹ്മാസ്ത്ര’യുടെ തെലുങ്ക് പതിപ്പ് അവതരിപ്പിച്ചത് രാജമൗലിയാണ്. നടി ഇഷ എന്ന കഥാപാത്രമായെത്തിയ ചിത്രം ആഗോള തലത്തിൽ 300 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.