Thodupuzha: പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

തൊടുപുഴ(Thodupuzha) കാഞ്ഞാറില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), ചങ്ങനാശേരി സ്വദേശി അമല്‍ (23) എന്നിവരാണ് മരിച്ചത്. വിവാഹപാര്‍ട്ടിക്കായി എത്തിയ സംഘത്തില്‍പ്പെട്ടവരായിരുന്നു ഇരുവരും. പുഴയില്‍ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ്.

വാമനപുരം നദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വാമനപുരം(Vamanapuram) നദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിതുര ഫയര്‍ഫോഴ്‌സും സ്‌കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. പാലോട് പൊലീസ്(police) ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News