Corn: ദിവസവും അൽപം ചോളം കഴിക്കൂ, അത്ഭുതം അനുഭവിച്ചറിയൂ…

ധാരാളം പോഷക​ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ധാന്യമാണ് ചോളം(corn). വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയും കൂടിയാണിത്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വളരെ മികച്ചതാണ് ചോളം.

American Masala Sweet Corn Recipe: How to make American Masala Sweet Corn  Recipe at Home | Homemade American Masala Sweet Corn Recipe - Times Food

പ്രമേഹ രോ​ഗികൾ ദിവസവും അല്പം ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

What Is Soluble Corn Fiber? Nutrition, Uses, and Side Effects

ചോളത്തിന്റെ മഞ്ഞ വിത്തുകളില്‍ ധാരാളം അരിറ്റനോയിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു.

കോശജ്വലനത്തെ ചെറുക്കാനും സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും കഴിയുന്ന ആന്റിഓക്‌സിഡന്റുകൾ ചോളത്തിലുണ്ട്. കൂടാതെ, കണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന കരോട്ടിനോയിഡുകൾ, ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

Corn definition and meaning | Collins English Dictionary

ഗർഭിണികൾ ചോളം കഴിക്കുന്നത് കുഞ്ഞിന് ഭാരം കൂടാൻ നല്ലതാണ്. കൂടാതെ, പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് ചോളം. ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാൻ ചോളം ഉത്തമമാണ്.

അനീമിയ തടയാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ചോളം. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചോളം. അതിനാൽ ക്യാൻസർ രോഗം വരാതിരിക്കാൻ സഹായിക്കും. തടി കുറയ്ക്കാൻ വളരെ നല്ലതാണ് ചോളം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News