Afghan: പെണ്‍കുട്ടികള്‍ പഠിക്കണമെന്ന് 90% അഫ്ഗാനികള്‍

പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെ പിന്തുണച്ച് 90% അഫ്ഗാനികള്‍(Afghan). പ്രാദേശിക മാധ്യമം നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ്, പെണ്‍കുട്ടികള്‍ പഠിക്കണമെന്ന് 90% ആളുകള്‍ വിധിയെഴുതിയത്. പെണ്‍മക്കളെ സ്‌കൂളില്‍ അയക്കാന്‍ മാതാപിതാക്കള്‍ തയ്യാറല്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഫലം പുറത്തുവന്നത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ വഴിയാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടന്നത്. 24 മണിക്കൂര്‍ വോട്ടെടുപ്പ് നീണ്ടുനിന്നു. ‘34,100ല്‍ അധികം ആളുകള്‍ ഫേസ്ബുക്കില്‍ വോട്ട് ചെയ്തു. കൃത്യമായി പറഞ്ഞാല്‍ 89.7 ശതമാനം പേര്‍ പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ തുറക്കുന്നതിനെ പിന്തുണച്ചു. 10.3 ശതമാനം പേര്‍ എതിര്‍ത്തു’-റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ 9,820 (92 ശതമാനം) ഉപയോക്താക്കള്‍ അഭിപ്രായം രേഖപ്പെടുത്തി. 8,998 (92 ശതമാനം) പേര്‍ പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ അനുകൂലിച്ചു. 452 (5 ശതമാനം) പേര്‍ എതിര്‍ത്തു. 371 (3 ശതമാനം) പേര്‍ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ല. നേരത്തെ പെണ്‍മക്കളെ സ്‌കൂളില്‍ അയക്കാന്‍ കുടുംബങ്ങള്‍ തന്നെ സമ്മതിക്കുന്നില്ലെന്നും, സാംസ്‌കാരിക കാരണങ്ങള്‍ മൂലമാണ് വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കുന്നതെന്നും താലിബാന്റെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.

താലിബാന്‍ നേതാവിന്റെ ഈ പരാമര്‍ശങ്ങള്‍ ശക്തമായ പ്രതികരണങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചാനല്‍ തങ്ങളുടെ അഭിപ്രായ വോട്ടെടുപ്പ് ഫലം പുറത്തുവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News