Manjari: ടീച്ചറുടെ ഫേവറേറ്റ് ആവാനായി സുഹൃത്തുക്കളെ ഒറ്റുമായിരുന്നു; അന്ന് ജെറിൻ ഇങ്ങനെ പറഞ്ഞു; മനസുതുറന്ന് മഞ്ജരി

മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി(manjari). എണ്ണമറ്റ മനോഹര ​ഗാനങ്ങളിലൂടെ(songs) മലയാളി മനസിൽ ഇടം പിടിക്കാൻ മഞ്ജരിക്ക് വളരെ വേഗം കഴിഞ്ഞിട്ടുണ്ട്. കൈരളി ടിവിയ്ക്കൊപ്പം ബാല്യകാല സുഹൃത്തും ഭർത്താവുമായ ജെറിനുമൊത്തുള്ള ആദ്യത്തെ ഓണ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഗായിക.

Husband prayed from outside, says Manjari during first visit to Guruvayur  temple after marriage, Singer Manjari visits Guruvayur temple with husband  Jerin, Manjari at Guruvayur temple

കുട്ടിക്കാലത്ത്‌ ബോയിഷായി നടന്നിരുന്ന ആളാണ് താനെന്ന് മഞ്ജരി പറഞ്ഞു. അച്ഛൻ റോൾ മോഡലായിരുന്നതിനാൽത്തന്നെ അച്ഛൻ പോകുന്ന ബാർബർ ഷോപ്പിൽപ്പോയി അതുപോലെ മുടി വേട്ടനൊക്കെ ശ്രമിച്ചിട്ടുണ്ടെന്നും മഞ്ജരി കൂട്ടിച്ചേർത്തു. സ്കൂൾ പഠനകാലത്തെപ്പറ്റിയും മഞ്ജരി പറയുന്നുണ്ട്.

Singer, Manjari Ties The Knot For Second Time With Childhood Friend, Jerin,  Duo Twins In Red

ആൺകുട്ടികളോട് വഴക്കുകൂടുന്ന ഒരു വാഴക്കാളിയായിരുന്നു താനെന്ന് തമാശയോടെ മഞ്ജരി ഓർത്തു. ടീച്ചറുടെ ഫേവറേറ്റ് ആവാനായിട്ട് എന്തെങ്കിലുമൊക്കെ ചെയ്യുമായിരുന്നെന്നും സുഹൃത്തുക്കൾ ആരെങ്കിലും തെറ്റൊക്കെ ചെയ്താൽ ഒറ്റിക്കൊടുക്കുമായിരുന്നുവെന്നും ഗായിക പറഞ്ഞു.

Singer Manjari gets candid about her divorce | Manjari | singer | divorce |  family | marriage | relationship | happiness | malayalam movies

ടീച്ചർ നല്ല കയ്യടി തരുമായിരുന്നെങ്കിലും സുഹൃത്തുക്കൾ ഇല്ലാതാകും. ഓരോരുത്തരായി കൊഴിഞ്ഞുകൊഴിഞ്ഞു പോകും. ഇത് ശ്രദ്ധിച്ച ജെറിൻ തനിക്കു കൊടുത്ത ഉപദേശത്തെപ്പറ്റിയും മഞ്ജരി പറഞ്ഞു. ഇങ്ങനെ ഒറ്റിക്കൊടുത്തൽ സുഹൃത്തുക്കളൊന്നും ഉണ്ടാകില്ലായെന്ന് ജെറിൻ പറഞ്ഞതായി മഞ്ജരി കൂട്ടിച്ചേർത്തു.

Singer Manjari gets married; The groom is a childhood friend - time.news -  Time News

മഞ്ജരിയുടെ വാക്കുകൾ

കുട്ടിക്കാലത്ത്‌ കമ്മലിടാറില്ലയിരുന്നു, മുടി ബോയ്ക്കട്ട് ആയിരുന്നു. ഒരു ഡ്രെസ്സിംഗ് സെൻസും ഇല്ലായിരുന്നു. സാധാരണ പെണ്‍കുട്ടികളൊക്കെ കണ്ണാടിയൊക്കെ നോക്കി ഒരുങ്ങി പോകാറുണ്ട്. ഞാൻ കണ്ണാടി നോക്കില്ല, പൗഡർ ഇടില്ല. അമ്മ എന്റെ ഇഷ്ടത്തിനെന്നെ വിട്ടുതന്നു.

Singer Manjari to tie the knot with Jerin today; shares glimpses from her  pre-wedding | Music

എന്റെ അച്ഛനാണ് എന്റെ റോൾമോഡൽ. അതുകൊണ്ട് അച്ഛനെ അനുകരിക്കാൻ ശ്രമിക്കുമായിരുന്നു. അച്ഛൻ പോകുന്ന അതേ ബാർബർ ഷോപ്പിൽ പോയി അതുപോലെ ഞാൻ എന്റെ മുടി വെട്ടും. ഞാൻ വളരെ ബോയിഷ് ആയിട്ടുതന്നെയാണ് സ്‌കൂളിൽ പോയിരുന്നത്. ആണ്‍കുട്ടികളോട് കൂടുതൽ സമയവും വഴക്കിടുന്ന ഒരു വാഴക്കാളിയായിരുന്നു ഞാൻ.

ടീച്ചറുടെ ഫേവറേറ്റ് ആവാനായിട്ട് എന്തെങ്കിലുമൊക്കെ ചെയ്യുന്ന ആളായിരുന്നു ഞാൻ. സുഹൃത്തുക്കൾ ആരെങ്കിലും തെറ്റൊക്കെ ചെയ്താൽ ഒറ്റിക്കൊടുക്കുമായിരുന്നു. ടീച്ചർ നല്ല കയ്യടി തരുമായിരുന്നെങ്കിലും സുഹൃത്തുക്കൾ ഇല്ലാതാകും. ഓരോരുത്തരായി കൊഴിഞ്ഞുകൊഴിഞ്ഞു പോകും. അപ്പോൾ ജെറിൻ പറഞ്ഞു ഇങ്ങനെ ഒറ്റിക്കൊടുത്തൽ സുഹൃത്തുക്കളൊന്നും ഉണ്ടാകില്ലായെന്ന്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here