
പത്തനംതിട്ട(pathanamthitta) ഏഴംകുളത്ത് പേവിഷബാധ കുത്തിവെപ്പിനിടെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ നായയുടെ കടിയേറ്റു. തേപ്പുപാറ വെറ്റിനറി സബ് സെൻറർ ഉദ്യോഗസ്ഥൻ നൗഫൽ ഖാനാണ് കുത്തിവെപ്പിന് കൊണ്ടുവന്ന നായയുടെ കടിയേറ്റത്. തേപ്പു പാറ വെറ്ററിനറി സബ്ബ് സെൻറർ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ എം.നൗഫൽ ഖാനാണ് കുത്തിവയ്പ്പിന് കൊണ്ടുവന്ന വളർത്തു നായയുടെ കടിയേറ്റത്.
ഏഴംകുളം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പിനിടെ ഈട്ടിമൂട് കുലശ്ശേരി 27-ാം നമ്പർ അംഗൻവാടിയിൽ വച്ചാണ് സംഭവം. കാലിനാണ് കടിയേറ്റത്. ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിൽസ തേടിയ ശേഷം നൗഫൽ പ്രതിരോധ വാക്സിൻ സ്വീകരിക്കുകയും ചെയ്തു.
കോട്ടയം(kottayam) പാമ്പാടി ഏഴാം മൈലിൽ ഒരു വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. ഏഴാം മൈൽ സ്വദേശി നിഷാ സുനിലിനെ നായ കടിച്ചത് വീട്ടിനുള്ളിൽ വെച്ചാണ്.
Fനായവരുന്നത് കണ്ട് വീടിനുള്ളിലേക്ക് ഓടി കയറിയ നിഷയെ പിന്നാലെ വന്ന് കടിക്കുകയായിരുന്നു. സമീപവാസികളായ മറ്റ് രണ്ട് പേർക്കും നായുടെ കടിയേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.
അതേസമയം മലപ്പുറം പൊന്നാനി മാറഞ്ചേരിയിൽതെരുവ് നായ ബൈക്കിന് കുറുകെ ചാടി അപകടം. ബൈക്ക് യാത്രക്കാരൻ തെറിച്ചു വീണു.
ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. മാറഞ്ചേരി വടമുക്ക് സ്വദേശി പ്രവീണിനാണ് പരുക്കേറ്റത് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here