വളർത്തു നായ്ക്കൾക്ക് വേണ്ടിയുള്ള വാക്സിനേഷൻ ക്യാമ്പ് നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം നഗരസഭ സംഘടിപ്പിക്കുന്ന വളർത്തു നായ്ക്കൾക്ക് വേണ്ടിയുള്ള വാക്സിനേഷൻ ക്യാമ്പ് നാളെ മുതൽ
(18.9.22)ആരംഭിക്കും.വാക്സിൻ സ്വീകരിക്കുന്ന വളർത്തുനായ്ക്കൾക്ക് ക്യാമ്പിൽ ലൈസൻസും നൽകുന്നതാണ്.ഒരു വർഷത്തിനുള്ളിൽ വാക്സിൻ എടുത്തിട്ടുള്ള നായകൾക്ക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് നിയമാനുസൃത ഫീസ് ഈടാക്കി ലൈസൻസ് നൽകും.ക്യാമ്പയിന്റെ ഭാഗമായി വാക്സിൻ എടുത്ത് ലൈസൻസ് കൈപ്പറ്റാത്ത ഉടമകൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും.

തെരുവ് നായ വിഷയം പരിഹരിക്കുന്നതിന് വേണ്ടി തിരുവനന്തപുരം നഗരസഭ എ.ബി.സി (അനിമൽ ബെർത്ത് കൺട്രോൾ)മോണിറ്ററിംഗ് കമ്മിറ്റി ചേർന്ന് സ്ട്രീറ്റ് ഡോഗ്‌സിനും പെറ്റ് ഡോഗ്സിനും പൂർണമായ രീതിയിൽ വാക്സിൻ നൽകുന്നതിന് വേണ്ടിയുളള ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചിരുന്നു. ക്യാമ്പയിന്റെ ആദ്യ ഘട്ടമായാണ് വളർത്തുനായ്ക്കൾക്ക് വാക്സിൻ നൽകുന്നത്.

18ന്  ആരംഭിക്കുന്ന ക്യാമ്പയിന്റെ ആദ്യ ഘട്ടം 20 ന് അവസാനിക്കും.നഗരസഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന 15 വെറ്റിനറി ആശുപത്രികളിൽ വളർത്തു നായകൾക്ക് വേണ്ടിയുള്ള വാക്സിനേഷൻ നടക്കും. അമ്പലത്തറ, കടകംപള്ളി,മൂന്നാംമൂട്, കഴക്കൂട്ടം തൃക്കണ്ണാപുരം വെട്ടിക്കുഴി, വട്ടിയൂർക്കാവ്,വിഴിഞ്ഞം,ആറ്റിൻകുഴി കുടപ്പനക്കുന്ന്,പോങ്ങുംമൂട്,പേട്ട, നാലാഞ്ചിറ,തിരുവല്ലം,ശ്രീകാര്യം എന്നിവിടങ്ങളിലാണ് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണിവരെ ക്യാമ്പ് നടക്കുക.

ഇതിനായി മൂന്ന് വർഷം ഗുണഫലം ലഭിക്കുന്ന പതിനായിരം ഡോസ് മരുന്ന് അടിയന്തര സാഹചര്യം കണക്കിലെടുത്ത് വാങ്ങി. നഗരവാസികൾ വളർത്തു നായകളെ വാക്സിനേഷൻ കേന്ദ്രേങ്ങളിൽ എത്തിച്ച് വാക്സിൻ നൽകുന്നതിന് വേണ്ട നടപടി കൈക്കൊള്ളണം.
25.09 .22 മുതൽ 1.11.22 വരെ 4 ടീമുകളായി നഗരത്തിൽ 100 വാർഡുകളിലും എല്ലാ തെരുവ് നായ്കൾക്കും വാക്സിനേഷൻ നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News