Idly: നാളത്തെ ബ്രേക്ഫാസ്റ്റിന് അവിൽ ഇഡ്ഡലി; അത് പൊളിക്കും

എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് ഇഡ്ഡലി(idly). ഉഴുന്നരച്ചുള്ള ഇഡ്ഡലിയാണ് നമുക്കൊക്കെ പ്രിയം. എന്നാല്‍, അവില്‍ ഇഡലിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദിവസം മുഴുവന്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ വേണ്ട എല്ലാ ഘടകങ്ങളും അവില്‍ ഇഡ്ഡലിയിലുണ്ട്. അവില്‍ എങ്ങനെ ഇഡ്ഡലി ഉണ്ടാക്കാമെന്നു നോക്കാം.

ആവശ്യമായ ചേരുവകള്‍

പകുതി വേവിച്ച് പുഴുങ്ങിയ അരി- 1 കപ്പ്

അരി- 1 കപ്പ്

അവില്‍ – 1 കപ്പ്

ഉഴുന്ന് പരിപ്പ് – കാല്‍കപ്പ്

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും എട്ടു മണിക്കൂറെങ്കിലും കുതിര്‍ക്കാനിടുക. എന്നിട്ട് നല്ല പോലെ അരച്ചെടുക്കുക. എല്ലാം വേറെ വേറെ അരച്ചെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇഡലി മാവ് പരുവത്തില്‍ അരച്ചെടുത്ത് എല്ലാ ചേരുവകളും മിക്‌സ് ചെയ്യുക. ഇത് ഒരു രാത്രി പാത്രത്തില്‍ അടച്ച് സൂക്ഷിക്കണം. പിറ്റേ ദിവസം എടുത്ത് ഉപ്പ് ചേര്‍ത്ത് ഇളക്ക് ഇഡലി ചുട്ടെടുക്കുക. അവിൽ ഇഡ്ഡലി റെഡി!!!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News