Manju Warrier: “ഡിയര്‍ മഞ്ജു ആന്റി; എന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തം ചെയ്തതിനു കാരണം നിങ്ങളാണ്’; കത്തുപങ്കുവച്ച് മഞ്ജു വാര്യർ

മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യർ(manju warrier) മുതിർന്നവരുടെയും കരുന്നുകളുടേയുമെല്ലാം പ്രിയപ്പെട്ട താരമാണ്. ഇടയ്ക്കിടെ പുത്തൻ ലുക്കുകളിൽ വന്ന് സോഷ്യൽ മീഡിയ(social media)യിൽഹിറ്റവരുന്ന മഞ്ജു. ഒരിടവേളക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവായിരുന്നു താരത്തിന്റേത്.

Actress Manju Warrier shared the letter of the girl fan

തങ്ങൾക്ക് വലിയൊരു പ്രചോദനമാണ് മഞ്ജുവെന്ന് പലരും തുറന്നുപറഞ്ഞിട്ടുമുണ്ട്. അത്തരത്തിൽ തന്നെ സ്വാധീനിച്ച മഞ്ജു വാര്യർക്ക് കത്ത്(letter) എഴുതിയിരിക്കുകയാണ് ഒരു കുട്ടി ആരാധിക. ദേവൂട്ടി എന്ന ആരാധികയാണ് കത്തെഴുതിയിരിക്കുന്നത്.

“ഡിയര്‍ മഞ്ജു ആന്റി, ഞാന്‍ നിങ്ങളുടെ സിനിമകളൊന്നും കണ്ടിട്ടില്ല. പക്ഷെ അമ്മയും അച്ഛനും പറഞ്ഞ് എനിക്കു നിങ്ങളെ അറിയാം. നിങ്ങളുടെ ഒരു സിനിമ മാത്രമേ ഞാന്‍ കണ്ടിട്ടുളളൂ, അത് സുജാതയാണ്. നിങ്ങൾ ഒത്തിരി പേർക്ക് പ്രചോദനമാണെന്ന് എനിക്കറിയാം.

എന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തം ചെയ്തതിനു കാരണമായത് നിങ്ങളാണ്. അതിന് ഞാൻ ഒത്തിരി നന്ദി പറയുകയാണ്. നിരവധി ആന്റിമാരുടെ ഒളിഞ്ഞു കിടന്ന കഴിവുകൾ വെളിച്ചത്ത് വന്നതിന് കാരണം നിങ്ങളാണ്. ഒത്തിരി സ്നേഹം.

നൃത്തത്തിൽ അലിഞ്ഞ് മഞ്ജു വാര്യർ; ചിത്രങ്ങൾ- Manju Warrier dance performance  photos | Indian Express Malayalam

ഇങ്ങനെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നത് തുടർന്ന് കൊണ്ടേയിരിക്കൂ”, എന്നാണ് കത്തിലെ വരികൾ. ‘ചില സ്‌നേഹ പ്രകടനങ്ങള്‍ക്കു എത്ര വിലക്കൊടുത്താലും മതിയാകില്ല ‘എന്ന് കുറിച്ചുകൊണ്ട് മഞ്ജു വാര്യർ തന്നെയാണ് കത്ത് ഷെയർ ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News