cholesterol: കൊളസ്ട്രോള്‍ കുറയ്ക്കും പേരയില

നമ്മിൽ പലരും പലപ്പോഴും കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള വഴികള്‍ തേടി പോകാറുണ്ട്. കൊളസ്ട്രോളിനെ എങ്ങനെ കുറയ്ക്കാം? അതിനുള്ള ഒരു വഴിയാണിനി പറയുന്നത്. കൊളസ്ട്രോളിനെ കുറയ്ക്കാനും പ്രമേഹത്തെ വരുതിയ്ക്ക് നിര്‍ത്താനും കഴിയുന്ന ഒരു ഇലയുണ്ട്. പേരയുടെ ഇല(guavaleaves) കൊളസ്ട്രോള്‍ കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

പേരയുടെ ഇല എങ്ങനെ കൊളസ്ട്രോള്‍ കുറയ്ക്കുമെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുമെന്നും നോക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍.

പേരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍, ഒരു ഗുണവുമില്ലെന്നു കരുതി നമ്മള്‍ ഗൗനിക്കാത്ത പേരയിലയ്ക്കാണ് കൊളസ്ട്രോളിനെ വരച്ച വരയില്‍ നിര്‍ത്താന്‍ കഴിയുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കി പ്രമേഹം നിയന്ത്രിക്കുന്നതിനും പേരയില സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പേരയില കാര്യമായ പങ്ക് വഹിയ്ക്കുന്നു. പേരയില അരച്ച്‌ നെറ്റിയിലിടുന്നത് പനി കുറയുന്നതിന് സഹായിക്കുന്നു.

പേരയിലയുടെ ജ്യൂസ് കഴിച്ചാല്‍ ഇത് പ്രമേഹത്തിന്റെ എല്ലാ ലക്ഷണങ്ങളെയും പ്രതിരോധിയ്ക്കുന്നു. മാത്രമല്ല, ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെയും പ്രതിരോധിയ്ക്കുന്നു.

കൊളസ്ട്രോളിനെ പ്രതിരോധിയ്ക്കുന്നതിനും പേരയില സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറച്ച്‌ മറ്റ് ആരോഗ്യ പ്രശ്നങ്ങളെ തടയുന്നു.

യാതൊരു വിധ പാര്‍ശ്വഫലങ്ങളുമില്ലാത്തതാണ് പേരയില. പ്രമേഹത്തിന് മരുന്ന് കഴിയ്ക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സുരക്ഷിതവും ഗുണങ്ങളും അടങ്ങുന്നതാണ് പേരയില.

പേരയില കഴുകി വൃത്തിയാക്കുക. രണ്ട് കപ്പ് വെള്ളത്തില്‍ ചൂടാക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കാം. ദിവസവും ഭക്ഷണത്തിനു മുന്‍പ് ഈ വെള്ളം കുടിയ്ക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News