MDMA: വാളയാറില്‍ 6.5 ഗ്രാം എംഡിഎം എയുമായി യുവാവ് പിടിയില്‍

ഓണത്തോടനുബന്ധിച്ച് എക്‌സൈസ്(excise) നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വാളയാര്‍ ടോള്‍ പ്ലാസയില്‍ നടത്തിയ വാഹന പരിശോധനയില്‍ 6.5 ഗ്രാം എംഡിഎംഎ(mdma)യുമായി യുവാവിനെ അറസ്റ്റ് ചെയ്തു.

ഇടുക്കി(idukki) തൊടുപുഴ കരിമണ്ണൂര്‍ പന്നൂര്‍ മുണ്ടത്താണത്ത് വീട്ടില്‍ ഡെന്നി ബേബിയെയാണ്(23) അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരില്‍ നിന്നും ചേര്‍ത്തലയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് മയക്കുമരുന്ന് കടത്തിയത്.

പാലക്കാട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ നിഷാന്തിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) വി ദേവകുമാര്‍ ,വി ശ്യാംജി, സി ഇ ഒമാരായ എ നൗഫല്‍ ,എ മധു ,ആര്‍ രമേഷ് വനിത സിഇഒ കെ രഞ്ജിനി ഡ്രൈവര്‍ എസ് പരിശോധനയില്‍ സാനി എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News