ആര്‍ എസ് എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

ആര്‍ എസ് എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭഗവതായി കൂടിക്കാഴ്ച നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ . തൃശൂര്‍ ആനക്കല്ലില്‍ ആര്‍ എസ് എസ് പ്രാദേശിക നേതാവിന്റെ വീട്ടില്‍വെച്ചാണ് കൂടിക്കാഴ്ച നടന്നത് . രാത്രി 7.45നാണ് ഗവര്‍ണര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍റെ വീട്ടിലെത്തിയത്. ആര്‍ എസ് എസിന്റെ വിവിധ പരിപാടികളില്‍ സംബന്ധിക്കാനായെത്തിയ മോഹന്‍ ഭഗവത് കഴിഞ്ഞ രണ്ട് ദിവസമായി കൂടിക്കാഴ്ച നടക്കുന്ന പ്രവര്‍ത്തകന്‍റെ വീട്ടിലാണ് താമസിക്കുന്നത്.

കേരളത്തില്‍ സര്‍ക്കാറിനെതിരെ ഗവര്‍ണര്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ച് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ഗവര്‍ണര്‍ ബി ജെ പിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഇടപെടലുകളാണ് സംസ്ഥാനത്ത് നടത്തുന്നതെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തില്‍കൂടിയാണ് കൂടിക്കാഴ്ചക്ക് പ്രാധാന്യം ഏറുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News